മാധ്യമങ്ങള്‍ പറയുന്നതും ജനം അറിയട്ടെ-വിഎസ്
കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ മാധ്യമങ്ങള്‍ക്ക് പറയാനുള്ളതും ജനങ്ങള്‍ അറിയട്ടെയെന്ന് മുഖ്യമന്ത്രി അച്യുതാനന്ദന്‍. വയലാര്‍ രാമവര്‍മയെ അനുസ്‌മരിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ എറണാകുളം ടൗണ്‍ഹാളില്‍ ഒരുക്കിയ വയലാര്‍ ഉത്സവം ഉദ്‌ഘാടനം ചെയ്‌ത് പുറത്തിറങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്
'മാധ്യമപ്രവര്‍ത്തകരെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. സംഭവങ്ങള്‍ക്ക് പിന്നാലെ നടന്ന് നുഴഞ്ഞുകയറി കാര്യങ്ങള്‍ അന്വേഷിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. നിങ്ങള്‍ പറയുന്നതും ജനങ്ങള്‍ അറിയട്ടെ" -വിഎസ് പറഞ്ഞു.
ദുരൂഹതകള്‍ തുടരുന്ന പോള്‍ വധക്കേസില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും നിലപാടുകളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അചുതാനന്ദന്‍ ഇങ്ങനെ പറഞ്ഞത്.
മാധ്യമങ്ങള്‍ക്കെതിരെ കോടിയേരിയും പിണറായിയും നിശിതമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായിരിക്കുന്നത്. ചില സിപിഎം നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ട ഗുണ്ടാത്തലവന്‍മാരെ സംരക്ഷിയ്‌ക്കുന്നതായും കേസ് അട്ടിമറിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതായും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications