ഗുണ്ടകളെ വളര്‍ത്തുന്നത് സിപിഎം: വീരേന്ദ്രകുമാര്‍
കോഴിക്കോട്: ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും സിപിഎമ്മാണെന്ന് ജനതാദള്‍(എസ്) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍.
പണം കൊടുത്താല്‍ എന്തും ചെയ്യുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥ ഇതിന് മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസാണ് സിപിഎം ഗുണ്ടകളെ സംരക്ഷിക്കുന്നത്. പാര്‍ട്ടിയ്‌ക്കെതിരെ സംസാരിക്കുന്നവരെ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കൊല്ലുകയാണ് അദ്ദേഹം പറഞ്ഞു.
360 കോടിരൂപയുടെ അഴിമതി നടത്തിയ പിണറായി വിജയന് കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ രാഷ്ട്രീയമായും ധാര്‍മ്മികമായും അവകാശമില്ല.
ലാവലിന്‍ കേസില്‍ സിപിഎം ചെയ്‌തതുപോലെ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അഹമ്മദ് അഴിമതിക്കാരനല്ലെന്‌്‌ന പറഞ്ഞാല്‍ സമ്മതിക്കുമോ- അദ്ദേഹം ചോദിച്ചു.
കോടീശ്വരന്മാരായ അംബാനി പുത്രന്മാര്‍ക്ക് വേണ്ടി വാദിക്കുന്ന രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള വക്കീലിന്മാരാണ് തൊഴിലാളി പ്രസ്‌താനത്തിന്റെ നേതാവന് വേണ്ടി വാദിക്കാന്‍ വരുന്നത്.
കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ പാര്‍ട്ടി ലക്ഷങ്ങളുടെ അഴിമതിക്കെതിരെ പോരാടുകയാണ്. അഴിമതി നടത്താതെ സിപിഎമ്മിന് നിലനില്‍പ്പില്ലാതായിരിക്കുന്നു- വീരേന്ദ്രകുമര്‍ കുറ്റപ്പെടുത്തി.
കോഴിക്കോട്ട് സോഷ്യലിസ്‌റ്റ് സ്‌റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ സരമപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications