ബുഷിന്റെ മകള്‍ ചാനല്‍ ലേഖികയാവുന്നു

എന്‍ബിസി ചാനലിലാണ് ജെന്ന പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാസത്തിലൊരിക്കല്‍ ജെന്നയുടെ വാര്‍ത്തകളും എന്‍ബിസി സംപ്രേഷണം ചെയ്യും.
ചാനലിന്റെ ജനപ്രിയ പരിപാടിയായ മോണിങ് ന്യൂസ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ജെന്ന തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തുമെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിം ബെല്‍ പറഞ്ഞു.
ഇതിനകം രണ്ടു പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച ജെന്നയ്‌ക്ക് 27വയസ്സാണ് പ്രായം. അധ്യാപികയും എഴുത്തുകാരിയുമാവുകയെന്നതാണ് ജെന്നയുടെ ജീവിതാഭിലാഷം.
ചാനല്‍ അധികൃതര്‍ നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജെന്ന ചാലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications