ആനന്ദ് ജോണ്‍: സര്‍ക്കാര്‍ അവഗണന കാട്ടി?
ദില്ലി: ആനന്ദ് ജോണിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണന കാണിച്ചുവെന്ന് ആനന്ദിന്റെ സഹോദരി സഞ്‌ജന.
ഇനിയെങ്കിലും സഹോദരനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അവര്‍ പറഞ്ഞു. ലൈംഗിക പീഡനക്കേസുകളില്‍ അമേരിക്കയിലെ കോടതി ആനന്ദ് ജോണിന് 59 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ ഉദാഹരണമാണ് ജോണിനെതിരായ ആരോപണങ്ങളെന്ന വാദം നിലനില്‍ക്കെയാണ് സര്‍ക്കാറിനെതിരെ സഹോദരി രംഗത്തെത്തിയിരിക്കുന്നത്.
ലൈംഗികാരോപണത്തെത്തുടര്‍ന്ന് 2007മുതല്‍ ആനന്ദ് അമേരിക്കയില്‍ ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് പറഞ്ഞ് ഒട്ടേറെ തവണ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എങ്കിലും ഇതുസംബന്ധിച്ച് ഇന്ത്യയിലെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.
മലയാളിയായ ആനന്ദ് വളരെ പെട്ടെന്നായിരുന്നു അമേരിക്കയിലെ ഫാഷന്‍ ലോകം കീഴടക്കിയത് ജാന്നറ്റ് ജാക്‌സണ്‍, പാരീസ് ഹില്‍ട്ടന്‍ എന്നിവരെപ്പോലെയുള്ള വന്‍ സെലിബ്രിട്ടികളുടെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത ആനന്ദ് പെട്ടന്നായിരുന്നു പ്രശസ്‌തിയിലേയ്‌ക്കുയര്‍ന്നത്.
ഇത് അവിടത്തെ ഫാഷന്‍ ഗുരുക്കളെ പ്രകോപിപ്പിച്ചുവെന്നും തുടര്‍ന്ന് അവര്‍ ആനന്ദിന്റെ കരിയറിന് അവസാനമിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നവെന്നുമാണ് കേള്‍ക്കുന്നത്.
എന്തായാലും കേസില്‍ ആനന്ദിനെതിരെ സ്‌ത്രീകള്‍ കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. സ്വന്തമായി ഡിസൈന്‍ ചെയ്‌ത ഡെനിം ജീന്‍സ് വിപണിയിലിറക്കുന്നതിന്റെ തൊട്ടുമുമ്പാണ് ആനന്ദിനെതിരെ ആരോപണങ്ങളുയര്‍ന്നത്.
ആദ്യം ഒന്നും രണ്ടും സ്‌ത്രീകളാണ് മുന്നോട്ടുവന്നത്. പിന്നീട് ഇത് അനുദിനം കൂടി 59വരെയായി. ഇക്കാര്യം തന്നെ സംഭവം ഗൂഡാലോചനയുടെ ഭാഗമാണെന്നതിന് തെളിവാണെന്നാണ് സഞ്‌ജന പറയുന്നത്. 2007 മാര്‍ച്ച് 6നാണ് ആനന്ദിനെതിരെ ആദ്യത്തെ പരാതി പൊലീസിന്റെ കയ്യിലെത്തുന്നത്.












Click it and Unblock the Notifications