മൂന്നു സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ തിരഞ്ഞെടുപ്പ്
ദില്ലി: മൂന്നു സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 13ന് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാണ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 22-നാണ് വോട്ടെണ്ണല്‍.
മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഏഴരക്കോടി വോട്ടര്‍മാരുണ്ട്. നിലവിലുള്ള നിയമസഭയുടെ കാലാവധി ഒക്ടോബര്‍ 24ന് അവസാനിക്കും.
90 സീറ്റുകളുള്ള ഹരിയാണയില്‍ 1.20 കോടി വോട്ടര്‍മാരുണ്ട്. നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് 2010 മാര്‍ച്ചിലാണെങ്കിലും മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ആഗസ്റ്റ് 21ന് സംസ്ഥാന നിയമസഭ പരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേ നടത്താന്‍ ശുപാര്‍ശ ചെയ്‌തിരുന്നു.
അരുണാചല്‍ പ്രദേശിലും 90 സീറ്റാണുള്ളത്. നവംബര്‍ മൂന്നിനാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
മൂന്നു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നതായി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ നവീന്‍ ചൗള അറിയിച്ചു.
വിജ്ഞാപനം പുറത്തുവരുന്ന 18 മുതല്‍ 25 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 26ന്. പിന്‍വലിക്കാനുള്ള അവസാന ദിവസം 29. എല്ലാ ബൂത്തുകളിലും വോട്ടിങ് യന്ത്രം ഉപയോഗിക്കുമെന്നും ചൗള വ്യക്തമാക്കി.












Click it and Unblock the Notifications