ജസ്വന്ത് പിഎസി പദവി ഒഴിയണമെന്ന് ബിജെപി
ദില്ലി: ബിജെപി പുറത്താക്കിയ ജസ്വന്ത് സിങ്ങിനെ സുഷമ സ്വരാജ് സന്ദര്‍ശിച്ചു പാര്‍ലമെന്ററി പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം രാജിവയ്ക്കാന്‍ സുഷമ അദ്ദേഹത്തോടാവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എസ്.എസ്. അലുവാലിയയുമൊത്താണു സുഷമ ജസ്വന്തിനെ സന്ദര്‍ശിച്ചത്. ചര്‍ച്ചയുടെ വിവരം ആരും പുറത്തു പറഞ്ഞില്ല. ചെയര്‍മാന്‍സ്ഥാനം രാജിവയ്ക്കില്ലെന്നു ജസ്വന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു.
ബിജെപി നോമിനിയായാണ് അദ്ദേഹം ആ സ്ഥാനത്തെത്തിയതെങ്കിലും രാജിവയ്ക്കാന്‍ ബാധ്യസ്ഥനല്ല. പാര്‍ലമെന്ററി ചട്ടപ്രകാരം ചെയര്മാന് ഒഴിയണമെങ്കില്‍ രണ്ടു മാര്‍ഗമേ ഉള്ളൂ. ഒന്ന് സ്വയം രാജിവയ്ക്കണം. ഫലപ്രദമായി ചുമതല നിര്‍വഹിക്കാന്‍ ചെയര്‍മാനു കഴിയുന്നില്ലെന്നു തോന്നിയാല്‍ ലോക്സഭാ സ്പീക്കര്‍ക്ക് അദ്ദേഹത്തെ മാറ്റാം.
ബിജെപി പുറത്താക്കി എന്നതുകൊണ്ടു ജസ്വന്തിനെ ചെയര്‍മാന്‍സ്ഥാനത്തുനിന്നു മാറ്റില്ലെന്നു സ്പീക്കര്‍ മീരാകുമാര്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. 22 അംഗങ്ങളുള്ള പിഎസിയുടെ കാലാവധി ഒരു വര്‍ഷമാണ്. സര്‍ക്കാരിന് പാര്‍ലമെന്റ് അനുവദിക്കുന്ന ചെലവുകളുടെ പരിശോധനയാണ് സമിതിയുടെ കര്‍ത്തവ്യം.
മുപ്പത് വര്‍ഷത്തോളം ബിജെപിയില്‍ പ്രവര്‍ത്തിച്ച സ്ഥാപക നേതാക്കളില്‍ ഒരാളാണ് ജസ്വന്ത് സിംഗ്. ഓഗസ്റ്റ് 19 നാണ് ജസ്വന്തിനെ പ്രത്യയശാസ്ത്രപരമായ വിഭിന്നതകാരണം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും










Click it and Unblock the Notifications