ഹമ്മറില്‍ ചുറ്റിയടിച്ച ഹര്‍ഭജന് പിഴ

നഗരത്തിലൂടെ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിച്ചതിനാണ് ഹര്‍ഭജനെ പൊലീസ് പിടികൂടിയത്. ആരും നിയമത്തിന് മേലെയല്ലെന്നുള്ള ഒരു സന്ദേശം കൂടിയാവട്ടെ ഹര്‍ഭജന്റെ അറസ്റ്റെന്നാണ് ചണ്ഡീഗഡിലെ ട്രാഫിക് പൊലീസ് പറയുന്നത്.
നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം ഓടിച്ചതിന് 3000 രൂപയാണ് ഹര്‍ഭജന് പിഴയായി നല്‍കേണ്ടിവന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിങ് ധോണിയ്‌ക്കുശേഷം ഹമ്മര്‍ സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കിയ ക്രിക്കറ്റ് താരമാണ് ഹര്‍ഭജന്‍.
ഹമ്മര്‍ സ്വന്തമാക്കുകയെന്നത് ഹര്‍ഭജന്റെ വലിയൊരു സ്വപ്‌നമായിരുന്നു. കറുത്ത നിറത്തിലുള്ള ഈ സ്വപ്‌നകാര്‍ ഇംഗ്ലണ്ടില്‍ നിന്നും 70ലക്ഷം രൂപയ്‌ക്കാണ് ഹര്‍ഭജന്‍ ഇറക്കുമതി ചെയ്‌തത്.
ഇറക്കുമതി നികുതിയും കാറിന്റെ വിലയും എല്ലാകൂടി ഒരു കോടി രൂപയ്‌ക്കുമേല്‍ ഹര്‍ഭജന് ചെലവാക്കേണ്ടിവന്നിട്ടുണ്ട്.












Click it and Unblock the Notifications