രാജ്യം സാന്പത്തിക മാന്ദ്യം മറികടക്കും: മന്‍മോഹന്‍
ദില്ലി: രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഉടന്‍ കരകയറുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
ആഗോളതലത്തില്‍ വളരെ പതുക്കെയാണ് സാന്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുന്നത്. മഴക്കുറവ് സാന്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും രാജ്യം മാന്ദ്യം മറികടക്കും-അദ്ദേഹം പറഞ്ഞു.
ദില്ലിയില്‍ നടക്കുന്ന ആസൂത്രണ ബോര്‍ഡിന്റെ സമ്പൂര്‍ണ്ണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍.
മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയെ മാന്ദ്യം ശക്തമായി ബാധിച്ചില്ല. മാന്ദ്യം തുടരുന്ന ഈ അവസരത്തിലും 6.1% ആഭ്യന്തര വളര്‍ച്ച കൈവരിയ്ക്കാനായത് നേട്ടമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8% മൊത്ത ആഭ്യന്തര വളര്‍ച്ച പ്രാപിക്കുമെന്ന് ആസൂത്രണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടടുത്ത അടുത്ത വര്‍ഷം ഇത് 9 ശതമാനമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിലക്കയറ്റവും വരള്‍ച്ചയും വൈദ്യൂതി പ്രതിസന്ധിയുമാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡകള്‍. കടുത്ത വരള്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന സാഹചര്യത്തിലാണ് ആസൂത്രണ കമ്മിഷന്‍ യോഗം ചേരുന്നത്.
11 സംസ്‌ഥാനങ്ങളിലെ 278 സംസ്‌ഥാനങ്ങള്‍ വരള്‍ച്ചയുടെ കെടുതിയിലാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
യോഗതീരുമാനങ്ങള്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും.












Click it and Unblock the Notifications