കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം വരവ്‌ ആഗ്രഹിക്കുന്നില്ല: രാജ്‌നാഥ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ഒരു തവണകൂടി ബിജെപി അധ്യക്ഷ സ്ഥാനത്ത്‌ ഇരിക്കാന്‍ തനിക്കാഗ്രഹമില്ലെന്ന്‌ രാജ്‌നാഥ്‌ സിങ്‌.

ഒരാളെ ഒന്നിലധികം തവണ ഈ സ്ഥാനത്ത്‌ തുടരാന്‍ പാര്‍ട്ടി ഭരണഘടന അനുവദിക്കില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരാള്‍ക്ക്‌ ജില്ലാ അധ്യക്ഷനായോ പാര്‍ട്ടി അധ്യക്ഷനായോ ഒരു അവസരം നല്‍കാനാണ്‌ പാര്‍ട്ടിയുടെ ഭരണഘടന അനുശാസിക്കുന്നത്‌.

രണടാംതവണയും അധ്യക്ഷനാവാന്‍ താന്‍ ശ്രമം നടത്തിയിട്ടില്ലെന്ന്‌ രാജ്‌നാഥ്‌ വ്യക്തമായ സൂചനനല്‍കി. ഒരു സ്വകാര്യ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയില്‍ ഉടലെടുത്ത ആഭ്യന്തര പ്രശ്‌നത്തെത്തുടര്‍ന്ന്‌ രാജ്‌നാഥിന്‌ ഇനിയൊരുവസരം നല്‍കില്ലെന്ന്‌ പാര്‍ട്ടി വക്താവ്‌ പ്രകാശ്‌ ജാവദേക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒരാള്‍ക്ക്‌ ഒന്നിവധികം തവണ അധ്യക്ഷനാവാന്‍ തടസ്സമില്ലാത്ത രീതിയില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ അനുകൂലിക്കുമോ എന്ന ചോദ്യത്തിന്‌ അത്തരമൊരു നീക്കത്തെ അനുകൂലിക്കില്ല എന്നായിരുന്നു രാജ്‌നാഥിന്റെ മറുപടി.

തനിക്ക്‌ വീണ്ടും അധ്യക്ഷനാവാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി അത്‌ തടഞ്ഞുവെന്നുമുള്ള പ്രചാരണങ്ങള്‍ അപഹാസ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X