Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓംപ്രകാശും പോളും തമ്മില്‍ അടുത്ത ബന്ധം

തിരുവനന്തപുരം: കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റും ഗുണ്ടാത്തലവന്‍ ഓംപ്രകാശും തമ്മില്‍ വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നതായി സൂചന.

ഓം പ്രകാശിന്റെ ലാപ്‌ടോപ്പ്‌ പരിശോധിച്ചതില്‍ നിന്നാണ്‌ ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചരിക്കുന്നത്‌. പോള്‍ നടത്തിയ രണ്ട്‌ ബിസിനസുകളില്‍ ഓംപ്രകാശ്‌ അനൗദ്യോഗിക പങ്കാളിയാണ്‌. മാത്രമല്ല ഇവര്‍ ഒരുമിച്ച്‌ ഒട്ടേറെ വിദേശരാജ്യങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്‌.

ആലപ്പുഴയില്‍ റിസോര്‍ട്ട്‌ സ്ഥാപിക്കാനുള്ള ആശയം മുന്നോട്ടുവച്ചത്‌ ഓംപ്രകാശ്‌ ആയിരുന്നുവെന്നും പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇവുടെ പാരീസ്‌ സന്ദര്‍ശനത്തിനിടയില്‍ എടുത്തതെന്ന്‌ കരുതുന്ന ഫോട്ടോയും പൊലീസിന്‌ ലഭിച്ചു. പാരീസ്‌ സുന്ദരിമാരുടെ കൂടെ പോളും ഓംപ്രകാശും നില്‍ക്കുന്നതാണ്‌ ഫോട്ടോ.

രണ്ടുവര്‍ഷത്തിലേറെക്കാലമായി പോളും പ്രകാശും തമ്മില്‍ ബന്ധമുണ്ടെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പ്രകാശിന്‌ ഒളിച്ചുകഴിയാന്‍ സഹായം നല്‍കിയത്‌ പോള്‍ ആയിരുന്നുവെന്നും സൂചനയുണ്ട്‌.

പോളിന്റെ ബിസിനസ്‌ സംരംഭങ്ങളെക്കുറിച്ച്‌ എറണാകുളം ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ബിസിനസ്‌ വൈരമാണോയെന്ന്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ എറണാകുളം സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എസ്‌പിയെ ചുമതലപ്പെടുത്തി.

ഓംപ്രകാശിനൊപ്പം പുത്തന്‍പാലം രാജേഷുമായി പോളിന്‌ ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച്‌ പൊലീസ്‌ വിശദമായ അന്വേഷണം നടത്തിവരുകയാണ്‌.

ഓംപ്രകാശ്‌ ദുബായിലേയ്‌ക്ക്‌ കടന്നുവെന്ന്‌ അഭ്യൂഹമുണ്ടെങ്കിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്‌. കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഇതേവരെ 19പേരെ അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+