Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസില്‍ ആനന്ദ്‌ ജോണിന്‌ 59വര്‍ഷം തടവ്‌

Anand John
ലോസ്‌ആഞ്‌ജലസ്‌: ലൈംഗികപീഡനക്കേസുകളില്‍ മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ആനന്ദ്‌ ജോണ്‍ അലക്‌സാണ്ടര്‍ക്ക്‌ 59 വര്‍ഷം തടവ്‌.

മോഡലുകളെ പീഡിപ്പിച്ച കേസുകളിലാണ്‌ 35കാരനായ ആനന്ദിന്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌. രജിസ്റ്റര്‍ ചെയ്‌തിരുന്ന 23 കേസുകളില്‍ 16 എണ്ണത്തിലും ആനന്ദ്‌ കുറ്റക്കാരനാണെന്ന്‌ ലോസ്‌ആഞ്‌ജലസ്‌ കൗണ്ടി സുപ്പീരിയര്‍ കോടതി കണ്ടെത്തിയിരുന്നു.

വിധി പ്രഖ്യാപിക്കുമ്പോള്‍ ആനന്ദ്‌ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ പുനര്‍വിചാരണ വേണമെന്ന്‌ ആനന്ദ്‌ ആവശ്യപ്പെട്ടെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.

59വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ്‌ ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്‌. 67 വര്‍ഷത്തിന്‌ ശേഷം ആനന്ദിന്‌ പരോളിന്‌ അര്‍ഹതയുണ്ടാകും. 2002മുതല്‍ 2007വരെ അഞ്ചുവര്‍ഷക്കാലം 14നും 21നും ഇടിയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മോഡലിങില്‍ അവസരം നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്‌ കേസ്‌.

ഒന്‍പത്‌ സ്‌ത്രീകള്‍ വിചാരണക്കിടെ തങ്ങള്‍ക്ക്‌ ആനന്ദില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍ കോടിയെ ബോധ്യപ്പെടുത്തിയിരുന്നു. പാരീസ്‌ ഹില്‍ട്ടന്‍, മേരി ജെ ബ്ലിഗ്‌ തുടങ്ങി ഹോളിവുഡിലെ പ്രമുഖരുടെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത ആനന്ദ്‌ അമേരിക്കയിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്‌.

ജീന്‍സിന്റെ പുതിയ ബ്രാന്റ്‌ പുറത്തിറക്കാന്‍ തുടങ്ങുന്നതിനിടെയാണ്‌ ഇദ്ദേഹത്തിനെതിരെ ആദ്യത്തെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇത്‌ ഫാഷന്‍ ലോകത്തെ ഗൂഡാലോചനയുടെയും കുതികാല്‍വെട്ടിന്റെയും ഭാഗമാണെന്നും ആനന്ദ്‌ തെറ്റുകാരനല്ലെന്നും വാദമുണ്ട്‌.

മാത്രമല്ല ഇന്ത്യപോലെയുള്ള ഒരു രാജ്യത്തില്‍ നിന്നും എത്തി അമേരിക്കയിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും അതിവേഗത്തില്‍ പ്രശസ്‌തനായ ആനന്ദിന്റെ കരിയറില്‍ അസൂയാലുക്കള്‍ ഏറെയുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ വിചാരണ കഴിഞ്ഞ കേസുകള്‍ കൂടാതെ ടെക്‌സാസിലും ന്യൂയോര്‍ക്കിലുമായി ഇരുപതോളം കേസുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ വേറെയുമുണ്ട്‌. ഈ കേസുകളില്‍വൈകാതെ തന്നെ വിചാരണ നടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+