പന്നിപ്പനി: ബാംഗ്ലൂരില്‍ എന്‍ജിനീയര്‍ മരിച്ചു
ബാംഗ്ലൂര്‍: പന്നിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ അമേരിക്കന്‍ ആസ്ഥാനമായ ഐ.ടി കമ്പനിയില്‍ എഞ്ചിനീയറായിരുന്നു.
ന്യൂമോണിയ ബാധിച്ച ഇയാളെ കഴിഞ്ഞ ആഗസ്ത് 28നാണ് ലേക്ക്‌സൈഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു.ബുധനാഴ്ച കാലത്താണ് മരണം നടന്നത്.
ഇതോടെ കര്‍ണാടകത്തില്‍ എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 28 ആയി. സംസ്ഥാനത്ത് പുതിയതായി 22 എച്ച് 1 എന്‍ 1 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതില്‍ 14 എണ്ണം ബാംഗ്ലൂരില്‍ നിന്നും ആറെണ്ണം ബെല്‍ഗാമില്‍ നിന്നും രണ്ടെണ്ണും മൈസൂരില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെ പൂനെയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 33ആയിഉയര്‍ന്നു.












Click it and Unblock the Notifications