കൈ വൃത്തിയായി സൂക്ഷിക്കുന്നത് വെറും 44%പേര്
ബാംഗ്ലൂര്‍: ഇന്ത്യക്കാര്‍ക്ക് വ്യക്തിശുചിത്വം കുറയുകയാണോ? ആണെന്നാണ് ഒരു പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യക്കാരില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നവരുടെ എണ്ണം പോലും കുറയുകയാണ്.
വെറും 44 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് തങ്ങളുടെ കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കാനഡക്കാരാണ് മുന്നിലെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്ലോബല്‍ ഹൈജിനിക് കൗണ്‍സിലിന്റെ പങ്കാളിത്തത്തോടെ ഡെറ്റോള്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ അതീവ ശുഷ്കാന്തി കാണിക്കുന്നവരാണ് കാനഡക്കാര്‍. പനിയെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ലമാര്ഗ്ഗമിതാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
ഇന്ത്യക്കാര്‍ക്കും ഇക്കാര്യം അറിയാമെങ്കിലും കൈകഴുകി വൃത്തിയായി സൂക്ഷിക്കുന്നതില്‍ അവര്‍ മടിയന്മാരാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാവുക. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ വിവിധ രാജ്യക്കാര്‍ക്ക് വ്യത്യസ്ത വിശ്വാസങ്ങളാണുള്ളത്.
ഇന്ത്യക്കാരില്‍ 20 ശതമാനം പേരുടെ വിശ്വാസം മാംസാഹാരങ്ങള്‍ വര്‍ജ്ജിച്ചാല്‍ പനിപിടികൂടുകയില്ലെന്നാണ്. എന്നാല്‍ ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ ഇങ്ങനെ വിശ്വസിക്കുന്നില്ല. ദക്ഷിണാഫ്രിക്ക, കാനഡ, ഇന്ത്യ, ആസ്ത്രേലിയ, മലേഷ്യ, ഇറ്റലി, ബ്രിട്ടന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്.
പനിയും വ്യക്തിശുചിത്വവും സംബന്ധിച്ച ചോദ്യങ്ങളാണ് പ്രധാനമായും ചോദിച്ചത്. പൊതുസ്ഥലങ്ങളിലുള്ള സന്ദര്‍ശനം കുറയ്ക്കുന്നത് പനിയെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഇറ്റലിയില്‍ 58ശതമാനം പേരും വിശ്വസിക്കുന്നത്. 12ശതമാനം ഇന്ത്യക്കാര്‍ മാത്രമേ ഇതിനോട് യോജിക്കുന്നുള്ളു.
ചവറ്റുകുട്ടകളില്‍ നിന്നാണ് കാര്യമായി രോഗണുക്കള്‍ പടരുന്നതെന്ന് മലേഷ്യക്കാരില് 71ശതമാനം പേരം വിശ്വസിക്കുമ്പോള്‍ ഇന്ത്യക്കാരില്‍ 16ശതമാനം മാത്രമേ ഇങ്ങനെ കരുതുന്നുള്ളു. ടോയ്ലറ്റ് സീറ്റ് വഴി അണുക്കള്‍ പടരുമെന്ന കാര്യത്തിലും ഇന്ത്യക്കാരില്‍ വേണ്ടത്ര അവബോധമില്ല.
കക്കൂസ് ഉപയോഗിച്ചശേഷം കൈകഴുകുന്ന ശീലം 27ശതമാനം ഇന്ത്യക്കാര്‍ക്ക് മാത്രമേയുള്ളുവെന്നും സര്‍വ്വേയില്‍ കണ്ടെത്തി. എന്നാല്‍ ദക്ഷിണാഫ്രിക്കക്കാരില്‍ 44 ശതമാനം ആളുകളും കക്കൂസ് ഉപയോഗിച്ച് കഴിഞ്ഞാല്‍ കൈകള്‍ വൃത്തിയാക്കുന്നവരാണ്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications