സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണം: ആസൂത്രണകമ്മീഷന്
ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 9 ശതമാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് കേന്ദ്ര ആസൂത്രണ ബോര്‍ഡിന്റെ സമ്പൂര്‍ണയോഗം വിലയിരുത്തി.
ഇതിനൊപ്പം തന്നെ വിഭവങ്ങളുടെ അപര്യാപ്തത മറികടക്കാന്‍, വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടുന്ന സാമൂഹികമേഖലയിലും സ്വകാര്യ-പൊതുപങ്കാളിത്തം കൊണ്ടുവരണമെന്ന് ആസൂത്രണക്കമ്മീഷന് നിര്‍ദേശിച്ചു.
ഓഹരി വിറ്റഴിക്കലിലൂടെ പണം കണ്ടെത്തണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ആസൂത്രണക്കമ്മീഷന്റെ സമ്പൂര്‍ണയോഗത്തില്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ അവതരിപ്പിച്ച കുറിപ്പിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്. .
പതിനൊന്നാം പദ്ധതിക്കാലത്ത് സാമ്പത്തികവളര്‍ച്ച കുറവായിരിക്കുമെന്നതിനാലാണ് കേന്ദ്രപദ്ധതികള്‍ക്കുള്ള പണം കുറയുമെന്ന് പറയുന്നത്. സബ്സിഡി വെട്ടിക്കുറയ്ക്കുകയോ ഓഹരി വിറ്റഴിക്കലിലൂടെ പണം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ മേഖലകള്‍ക്ക് നല്കുന്ന മുന്‍ഗണനാക്രമത്തില്‍ മാറ്റംവരുത്തേണ്ടിവരും- കമ്മീഷന് ചൂണ്ടിക്കാട്ടി.
റോഡുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ, വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങിയ മന്ത്രാലയങ്ങളെല്ലാം അവരുടെ പദ്ധതികളില്‍ പലയളവില്‍ സ്വകാര്യപങ്കാളിത്തം കൊണ്ടുവന്നിട്ടുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടുന്ന സാമ്പത്തിക-സാമൂഹിക അടിസ്ഥാനമേഖലകളിലേക്കും സ്വകാര്യപങ്കാളിത്തം വ്യാപിപ്പിക്കണം. പല സംസ്ഥാനങ്ങളും ഈ ദിശയില്‍ മുന്‍കൈയെടുത്തിട്ടുണ്ട്. കേന്ദ്രവും ഇതിനുള്ള സാധ്യത ആരായണം.
2009-10ല്‍ തങ്ങളുടെ സ്വകാര്യ-പൊതു പങ്കാളിത്തപദ്ധതികള്ക്ക് ഓരോ മന്ത്രാലയവും രൂപ രേഖ തയ്യാറാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
വികസിതരാജ്യങ്ങളിലെ വളര്‍ച്ചനിരക്ക് ഇക്കൊല്ലം പൂജ്യത്തിന് താഴെയായി തുടരും. 2010-ല്‍ 0.6 ആയിരിക്കും അവയുടെ വളര്‍ച്ചനിരക്ക്. മാന്ദ്യം കുറഞ്ഞുതുടങ്ങിയെങ്കിലും ദുര്‍ബലമായ വളര്‍ച്ചയായിരിക്കും അവര്‍ക്കുണ്ടാവുക. ഇത് നമ്മുടെ കയറ്റുമതിയേയും ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തെയും ബാധിച്ചതായും കമ്മീഷന് ചൂണ്ടിക്കാട്ടി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications