കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കണം: ആസൂത്രണകമ്മീഷന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 9 ശതമാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കണമെന്ന്‌ കേന്ദ്ര ആസൂത്രണ ബോര്‍ഡിന്റെ സമ്പൂര്‍ണയോഗം വിലയിരുത്തി.

ഇതിനൊപ്പം തന്നെ വിഭവങ്ങളുടെ അപര്യാപ്‌തത മറികടക്കാന്‍, വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടുന്ന സാമൂഹികമേഖലയിലും സ്വകാര്യ-പൊതുപങ്കാളിത്തം കൊണ്ടുവരണമെന്ന്‌ ആസൂത്രണക്കമ്മീഷന്‍ നിര്‍ദേശിച്ചു.

ഓഹരി വിറ്റഴിക്കലിലൂടെ പണം കണ്ടെത്തണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ആസൂത്രണക്കമ്മീഷന്റെ സമ്പൂര്‍ണയോഗത്തില്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌സിങ്‌ അലുവാലിയ അവതരിപ്പിച്ച കുറിപ്പിലാണ്‌ ഈ നിര്‍ദ്ദേശങ്ങളുള്ളത്. .

പതിനൊന്നാം പദ്ധതിക്കാലത്ത്‌ സാമ്പത്തികവളര്‍ച്ച കുറവായിരിക്കുമെന്നതിനാലാണ്‌ കേന്ദ്രപദ്ധതികള്‍ക്കുള്ള പണം കുറയുമെന്ന്‌ പറയുന്നത്‌. സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയോ ഓഹരി വിറ്റഴിക്കലിലൂടെ പണം കണ്ടെത്തുകയോ ചെയ്‌തില്ലെങ്കില്‍ മേഖലകള്‍ക്ക്‌ നല്‍കുന്ന മുന്‍ഗണനാക്രമത്തില്‍ മാറ്റംവരുത്തേണ്ടിവരും- കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

റോഡുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ, വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍സ്‌ തുടങ്ങിയ മന്ത്രാലയങ്ങളെല്ലാം അവരുടെ പദ്ധതികളില്‍ പലയളവില്‍ സ്വകാര്യപങ്കാളിത്തം കൊണ്ടുവന്നിട്ടുണ്ട്‌.

വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടുന്ന സാമ്പത്തിക-സാമൂഹിക അടിസ്ഥാനമേഖലകളിലേക്കും സ്വകാര്യപങ്കാളിത്തം വ്യാപിപ്പിക്കണം. പല സംസ്ഥാനങ്ങളും ഈ ദിശയില്‍ മുന്‍കൈയെടുത്തിട്ടുണ്ട്‌. കേന്ദ്രവും ഇതിനുള്ള സാധ്യത ആരായണം.

2009-10ല്‍ തങ്ങളുടെ സ്വകാര്യ-പൊതു പങ്കാളിത്തപദ്ധതികള്‍ക്ക്‌ ഓരോ മന്ത്രാലയവും രൂപ രേഖ തയ്യാറാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

വികസിതരാജ്യങ്ങളിലെ വളര്‍ച്ചനിരക്ക്‌ ഇക്കൊല്ലം പൂജ്യത്തിന്‌ താഴെയായി തുടരും. 2010-ല്‍ 0.6 ആയിരിക്കും അവയുടെ വളര്‍ച്ചനിരക്ക്‌. മാന്ദ്യം കുറഞ്ഞുതുടങ്ങിയെങ്കിലും ദുര്‍ബലമായ വളര്‍ച്ചയായിരിക്കും അവര്‍ക്കുണ്ടാവുക. ഇത്‌ നമ്മുടെ കയറ്റുമതിയേയും ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തെയും ബാധിച്ചതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X