കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം:5 തീവ്രവാദികളെ കൊന്നു
ശ്രീനഗര്‍: പാകിസ്താനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു തീവ്രവാദികളെ ഇന്ത്യന്‍ സൈനികര്‍ വെടിവച്ചു കൊന്നു. കശ്മീരിലെ ഗുരെസ് സെക്ടര്‍ ഭാഗത്താണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
നിയന്ത്രണരേഖയ്ക്ക് സമീപത്ത് കാവല്‍ ജോലിയിലേര്‍പ്പെട്ട സൈനികരാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടത്. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
കൂടുതല്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നറിയാന്‍ ഇവിടെ തിരച്ചില്‍ തുടരുകയാണെന്ന് സൈനിക വക്താവ് കേണല്‍ ഉമാ മഹേശ്വര്‍ അറിയിച്ചു.
അതിനിടെ ബാരാമുള്ള ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്‌പെഷല്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വനത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.












Click it and Unblock the Notifications