പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്നു
കൊച്ചി: സംസ്‌ഥാനത്തുനിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥിനികളെ മുസ്ലീം തീവ്രവാദപ്രസ്‌ഥാനങ്ങള്‍ മതംമാറ്റിയതായി പോലീസ്.
കേരളത്തിലും അയല്‍സംസ്‌ഥാനങ്ങളിലും പഠിക്കുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് ചതിയില്‍പെടുത്തിയാണ് മതംമാറ്റാനായി കൊണ്ടുപോകുന്നതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞദിവസം ഇതുസംബന്ധിച്ചു പോലീസ് സംസ്‌ഥാനവ്യാപകമായ അന്വേഷണം തുടങ്ങിയിരുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഗത്തെ രൂപീകരിച്ചിട്ടുണ്ട്.
മലയാളി വിദ്യാര്‍ഥിനികളെ ചതിയില്‍പ്പെടുത്തി മതംമാറ്റുന്നതിനെക്കുറിച്ച് ദൃശ്യമാധ്യമങ്ങളുള്‍പ്പെടെ പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പത്തനംതിട്ടയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥിനികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരാക്കിയെന്ന ആരോപണത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പോലീസിനു ലഭിച്ചിരിക്കുന്നത്.
ഈ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ ഒരു വീട്ടിലെത്തിക്കുകയായിരുന്നു. ഇവരെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയതായും സംശയിക്കുന്നുണ്ട്.
തട്ടിക്കൊണ്ടു പോയ കുട്ടികളെ കാസറ്റുകളും ലഘുലേഖകളും കാണിച്ചു മതപരിവര്‍ത്തനം ചെയ്യിക്കാനായിരുന്നു ശ്രമം. മറ്റു മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ക്ലാസുകളും നടന്നുവെന്നു പെണ്‍കുട്ടികള്‍ പോലീസിനോടു പറഞ്ഞു.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ ഇവരെ നിര്‍ബന്ധിച്ചു വിവാഹ രജിസ്‌റ്ററില്‍ ഒപ്പിടുവിപ്പിക്കുകയായിരുന്നെന്നും മൊഴിയുണ്ട്.
ലൈംഗിക ചൂഷണം നടത്തിയതുള്‍പ്പെടെയുളള കാര്യങ്ങള്‍ പരസ്യമാക്കുമെന്ന ഭീതിയില്‍ പെണ്‍കുട്ടികള്‍ക്ക് ഇവര്‍ക്കു വഴങ്ങേണ്ടി വരികയായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം മംഗലാപുരം സ്വദേശിയായ ഒരു അധ്യാപികയെ പ്രണയം നടിച്ച് കേരളത്തിലേയ്ക്ക് കടത്തിക്കൊണ്ടുവന്ന് മതം മാറ്റാന്‍ ശ്രമിച്ച സംഭവവും വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications