Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂര്‍-വയനാട് യാത്രാ നിരോധനം നിലവില്‍ വന്നു

വയനാട്: കോഴിക്കോട്‌-കൊള്ളൈഗല്‍ ദേശീയപാത 212ല്‍ സുല്‍ത്താന്‍ബത്തേരി-ഗുണ്ടല്‍പേട്ട റോഡിലെ വനമേഖലയില്‍ ഒമ്പതുമണിക്കൂര്‍ യാത്രാനിരോധനം നിലവില്‍വന്നു.

സെപ്റ്റംബര്‍ 2 രാത്രിയാത്രാനിരോധനം കര്‍ശനമാക്കാന്‍ കര്‍ണാടക അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ഗുണ്ടല്‍പേട്ട പോലീസ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ അറിയിച്ചു. രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ആറുവരെയാണ്‌ നിരോധനം.

യാത്രാനിരോധനം എന്ന്‌ തുടങ്ങണമെന്ന്‌ കര്‍ണാടക സര്‍ക്കാറോ ഹൈക്കോടതിയോ ഉത്തരവിട്ടിരുന്നില്ല. എന്നാല്‍ ചാമരാജ്‌നഗര്‍ ജില്ലാ ഭരണകൂടം സെപ്റ്റംബര്‍ രണ്ടുമുതല്‍ തന്നെ നിരോധനം കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.

ജൂണ്‍ മൂന്നിന്‌ ദേശീയപാത 212, 67 ഗൂഡല്ലൂര്‍-ഊട്ടി റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ചാമരാജ്‌നഗര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടതോടെയാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌. അദ്ദേഹം തീരുമാനങ്ങളെടുക്കുന്നതും പ്രയോഗത്തില്‍ വരുത്തുന്നതും ഏകപക്ഷീയമായാണെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

ആഗസ്‌ത്‌ അഞ്ചിന്‌ സംസ്ഥാനത്തെ ഗതാഗതവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്കായി ബാംഗ്ലൂരിലേക്ക്‌ പോകുന്നുണ്ട്‌. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ ചൈന സന്ദര്‍ശനത്തിലാണ്. തിരിച്ചെത്തിയശേഷം കേരള ഗതാഗതമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+