പോള്‍ വധം: ഗുണ്ടകളെ സഹായിച്ച 3പേര്‍ പിടിയില്‍
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന ഗുണ്ടകളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും രക്ഷപ്പെടാന്‍ സഹായിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്‌തു.
നെയ്യാറ്റിന്‍കര സ്വദേശി ഹരി, തിരുവനന്തപുരം സ്വദേശികളായ കണ്ണന്‍, വേണു എന്നിവരാണ് അറസ്റ്റിലായത്.
പോള്‍ കൊല്ലപ്പെട്ടശേഷം തിരുവനന്തപുരത്തെത്തിയ പ്രകാശിനെയും രാജേഷിനെയും നാഗര്‍കോവിലിലേക്ക് കടക്കാനാണ് ഇവര്‍ സഹായം നല്‍കിയത്. ഈ കുറ്റം ചുമത്തിലയാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജോളി ചെറിയാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ അറസ്റ്റു ചെയ്‌തത്.
ഗുണ്ടാനിയമപ്രകാരം വാറണ്ട് നിലനില്‍ക്കുന്ന ഓംപ്രകാശിനെയും രാജേഷിനെയും സഹായിച്ച ഇവര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.
പുത്തന്‍പാലം രാജേഷിന്റെ സുഹൃത്തായ ഹരിയാണ് ഓംപ്രകാശും രാജേഷും സഞ്ചരിക്കുന്നതിനിടെ തകരാറിലായ എന്‍ഡവര്‍ കാര്‍ ചവറയില്‍നിന്നും കൊണ്ടുവരാന്‍ ആളെ ഏര്‍പ്പാടാക്കിയത്. ഇയാളുടെ നിര്‍ദ്ദേശപ്രകാരം കണ്ണമ്മൂല സ്വദേശികളായ അനുരാജ്, ബിനുരാജ്, ബിനു എന്നിവരാണ് കാര്‍ കൊണ്ടുവരാനായി ചവറയിലേക്ക് പോയത്.
കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ പോലീസ് അവിടെയെത്തി. കാര്‍ എടുക്കാന്‍ അനുവദിച്ചില്ലെങ്കിലും അതിനുള്ളിലുണ്ടായിരുന്ന ഓംപ്രകാശിന്റെ ബാഗ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നുവത്രേ. ഈ ബാഗിലാണ് ഓംപ്രകാശിന്റെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളുമുണ്ടായിരുന്നത്.
ഈ ബാഗുമായി ഇവര്‍ തിരുവനന്തപുരത്തേയ്ക്ക് വരുന്നതിനിടെ സംഭവം പുറത്തറിയുകയും ബാഗുമായി തിരികെ വരാന്‍ ഇവരോട് ചവറ എസ്.ഐ. ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
സംഭവത്തില്‍ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ ഹരിയുമായി ബന്ധപ്പെട്ടു. ഹരിയുടെ നിര്‍ദ്ദേശപ്രകാരം ബാഗ് വര്‍ക്ക്‌ഷോപ്പിലെത്തിച്ചു. ഇവിടെനിന്നും കണ്ണനും വേണുവും കൂടിയാണ് ഓംപ്രകാശും രാജേഷും താമസിച്ചിരുന്ന നാഗര്‍കോവിലിലെ ഒളിത്താവളത്തില്‍ ബാഗെത്തിച്ചത്.
ഓംപ്രകാശിന്റെ ഷര്‍ട്ടില്‍ രക്തക്കറയുണ്ടായിരുന്നുവെന്നും ആ ഷര്‍ട്ട് തിരുവനന്തപുരത്ത് വന്ന ശേഷമാണ് മാറ്റിയതെന്നും അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് എത്തിയ ഗുണ്ടാത്തലവന്മാരെ രാജേഷിന്റെ മറ്റൊരു ക്വാളിസിലും വേണുവിന്റെ വാഗണ്‍ ആറിലുമാണ് തമിഴ്നാട്ടിലേക്കു കടത്തിയതെന്നു പൊലീസ് പറഞ്ഞു. ഈ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായവരില്‍ വേണുഗോപാല്‍, രാജേഷിന്റെ ഡ്രൈവറും കണ്ണന്‍ ബിസിനസ് കണക്കു സൂക്ഷിപ്പുകാരനും ഹരി ബിസിനസ് നടത്തിപ്പുകാരനുമാണ്. വേണുവിനെതിരെ കൊലപാതകശ്രമം ഉള്‍പ്പടെ അഞ്ചു കേസുകളുണ്ട്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications