Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി-മെയില്‍ 2മണിക്കൂര്‍ പണിമുടക്കി

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ഇ മെയില്‍ സര്‍വീസായ ജിമെയില്‍ രണ്ടുമണിക്കൂറോളം‍ പ്രവര്‍ത്തന രഹിതമായി. സാങ്കേതിക തകരാറാണ് ഇതിന് കാരണമന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.

ഇംഗ്ലണ്ട്, ഇറ്റലി, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഉപയോക്താക്കളെയാണ് ഇത് കൂടുതല്‍ ബാധിച്ചത്. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചയോടെ പ്രശ്‌നം പരിഹരിച്ചതായി ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.

എന്താണ് സാങ്കേതിക തകരാറിന് കാരണമെന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ല. സിസ്റ്റത്തിന്റെ ശേഷി കണക്കാക്കുന്നതില്‍ വന്ന പിഴവാണ് പ്രശ്‌നകാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വറുകളുടെ അറ്റകുറ്റപ്പണിക്കിടെയാണ് പ്രശ്‌നമുണ്ടായത്.

ലോകമൊട്ടാകെ 150 മില്യന്‍ ഉപയോക്താക്കളെ ഈ പണിമുട്ടക്കല്‍ ബാധിച്ചുവെന്നാണ്‌ കണക്ക്‌. കഴിഞ്ഞ മെയിലാണ്‌ ഗൂഗിളിന്റെ ഏറ്റവും വലിയ സാങ്കേതികത്തകരാര്‍ ഉണ്ടായത്‌.

ഇതിനെത്തുടര്‍ന്ന്‌ കോടിക്കണക്കിന്‌ ആളുകള്‍ക്ക്‌ ജിമെയില്‍, ഗൂഗിളിന്റെ സെര്‍ച്ച്‌ പേജ്‌ എന്നിവ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോകത്തെ ജനപ്രിയ ഇമെയില്‍ സേവനങ്ങളില്‍ മൂന്നാം സ്ഥാനമാണ്‌ ജിമെയിലിനുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+