റെഡ്ഡിയ്ക്കായി നടത്തിയത് ഏറ്റവും വലിയ തിരച്ചില്‍
ഹൈദരാബാദ്: ഹെലികോപ്റ്ററില്‍ യാത്രചെയ്യുന്നതിനിടെ ചൊവ്വാഴ്ച കാണാതായ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയ്ക്കുവേണ്ടി രാജ്യം കണ്ടതില്‍വെച്ചേറ്റവും വിപുലമായ തിരച്ചിലാണ് നടത്തിയത്.
അയ്യായിരത്തോളം കരസേനാംഗങ്ങളെയും ആധുനിക റഡാര്‍ സംവിധാനങ്ങളുള്ള സുഖോയ് വിമാനങ്ങളുമാണ് തിരിച്ചിലിന് ഉപയോഗിച്ചത്.
വ്യാഴാഴ്ച കാലത്ത് വിമാനം നല്ലമലയിലെ കുന്നിന് മുകളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കമാന്റോകളുമായി വ്യോമസേനയുടെ മൂന്ന് വിമാനങ്ങളാണ് ഇവിടെയെത്തിയത്. അവസാനം പ്രതികൂലകാലാവസ്ഥയെത്തുടര്‍ന്ന് വിമാനങ്ങള്‍ നിലത്തിറങ്ങാതെ കമാന്റോകളെ കുന്നിന്മുകളില് ഇറക്കുകയായിരുന്നു.
ബുധനാഴ്ച പതിനൊന്നുമണിയോടെയാണ് ഹെലികോപ്റ്റര്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. വൈകീട്ടോടെ മുഖ്യമന്ത്രിയെ കാണാതായ വിവരം സ്ഥിരീകരിക്കപ്പെട്ടിരുന്നു. കര്‍ണൂലില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ നല്ലമലയിലെ കുന്നിന്മുകളില് വീണ വിമാനം കത്തിയ നിലിയിലായിരുന്നു.
അഞ്ചുമൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹചിത്രങ്ങളിലൊന്നും അപകടത്തില്‍പ്പെട്ട കോപ്റ്ററിന്റെ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. മോശം കാലവാസ്ഥകാരണം അന്തരീക്ഷം മേഘാവൃതമായിതിനാലാണ് ചിതങ്ങളില്‍ അപകടരംഗങ്ങള്‍ പതിയാതിരുന്നത്. നല്ലമലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 41 ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ ശേഖരിച്ചത്.
ഇന്ദിരാഗാന്ധിയുടെ പുത്രന് സഞ്ജയ് ഗാന്ധി, കോണ്‍ഗ്രസ് നേതാവ് മാധവ് റാവു സിന്ധ്യ, ലോക്സഭാ സ്പീക്കറായിരുന്ന ടിഡിപി നേതാവ് ജിഎംസി ബാലയോഗി, ദേവഗൗഡ മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന എന്‍വിഎന്‍ സോമു, ബിജെപി പ്രവര്‍ത്തകയും പ്രമുഖ നടിയുമായ സൗന്ദര്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് വിമാനാപകടത്തില്‍ മരിച്ച പ്രമുഖര്‍.
-
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications