കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജശേഖര റെഡ്ഡി സഞ്ചരിച്ച കോപ്‌റ്റര്‍ കണ്ടെത്തി

  • By Staff
Google Oneindia Malayalam News

Rajasekhara Reddy
ഹൈദരാബാദ്‌: ബുധനാഴ്‌ച കാണാതായ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡി സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌.

നല്ലമല വനമേഖലയില്‍ കോപ്‌റ്റര്‍ കണ്ടെത്തിയതായി വ്യോമസേനാ വൃത്തങ്ങളാണ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഗ്രേഹൗസ്‌ കമാന്റോസ്‌ ഈ സ്ഥലത്തേയ്‌ക്ക്‌ അടിയന്തിരമായി പുറപ്പെട്ടിട്ടുണ്ട്‌. കര്‍ണ്ണൂലില്‍ നിന്നും 40 നോട്ടിക്കല്‍മൈല്‍ അകലെയാണ്‌ കോപ്‌റ്റര്‍ കണ്ടെത്തിയത്‌. കുന്നിന്‍ മുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ്‌ കോപ്‌റ്റര്‍ ഉള്ളതെന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്ന സൂചന.

അതേസമയം റെഡ്ഡി ജീവിപ്പിച്ചിരിപ്പുണ്ടെന്ന്‌ അദ്ദേഹത്തിന്റെ മകന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കോപ്‌റ്റര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും റെഡ്ഡിയ്‌ക്കുവേണ്ടിയുള്ള തിച്ചില്‍ നിര്‍ത്തിയിട്ടില്ല.

സുഖോയ്‌ വിമാനത്തിന്റെയും നക്ലല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി രൂപീകരിച്ച ഗ്രേഹണ്ട്‌, ഓക്ടോപസ്‌ എന്നിവയുടെയും അയ്യായിരത്തോളം വരുന്ന സിആര്‍പിഎഫ്‌ ജവാന്മാരുടെയും നേതൃത്വത്തിലാണ്‌ തിരച്ചില്‍ തുടരുുന്നത്‌.

എഴുന്നൂറോളം വരുന്ന ഗോത്രവിഭാഗക്കാരും തിരിച്ചിലിന്‌ സഹായം നല്‍കുന്നുണ്ട്‌. ബുധനാഴ്‌ച രാത്രി നിര്‍ത്തിവച്ച തിരിച്ചില്‍ വ്യാഴാഴ്‌ചരാവിലെ വീണ്ടും തുടങ്ങുകയായിരുന്നു. തിരച്ചിലിനായി മൂന്ന്‌ കോപ്‌റ്ററുകള്‍ കൂടി രാവിലെ കര്‍ണൂലില്‍ നിന്നും യാത്ര പുറപ്പെട്ടിട്ടുണ്ട്‌.

ഇതിനിടെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്രമന്ത്രിമാരായ വീരപ്പമൊയ്‌ലി, പൃഥ്വിരാജ്‌ ചൗഹാന്‍ എന്നിവര്‍ഹൈദരാബാദിലെത്തി. സോണിയ വ്യാഴാഴ്‌ച കാലത്ത്‌ എത്തുമെന്നാണ്‌ അറിയുന്നത്‌.

ചിറ്റൂരിലെ ഗ്രാമപ്രേദശങ്ങളില്‍ മിന്നല്‍പരിശോധന നടത്താനായി ബുധനാഴ്‌ച കാലത്ത്‌ ഒന്‍പത്‌ മണിക്ക്‌ ഹൈദരാബാദില്‍ നിന്നും നാലുപേരോടൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബെല്ലിന്റെ ഹെലികോപ്‌റ്ററിലാണ്‌ റെഡ്ഡി യാത്ര തിരിച്ചത്‌. പിന്നീട്‌ ഇദ്ദേഹത്തെക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചിട്ടില്ല.

രാവിലെ പത്തരയായിട്ടും ചിറ്റൂരില്‍ എത്താതിരുന്നതിനെത്തുടര്‍ന്നാണ്‌ പരിഭ്രാന്തി പരന്നത്‌. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്‌ കോപ്‌റ്റര്‍ കര്‍ണൂലില്‍ അടിയന്തിരമായി ലാന്റ്‌ ചെയ്‌തിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ്‌ തിരച്ചില്‍ ആരംഭിച്ചത്‌. നാലു ദിവസമായി പെയ്യുന്ന കനത്ത മഴയാണ്‌ തിരച്ചിലിന്‌ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X