റെഡ്ഡിയുടെ സംസ്കാരം വെള്ളിയാഴ്ച
ഹൈദരാബാദ്: വൈഎസ് രാജശേഖര റെഡ്ഡിയുടെ മൃതദേഹം വ്യാഴാഴ്ച അഞ്ചുമണിയോടെ ഹൈദരാബാദിലേയ്ക്ക് കൊണ്ടുവരുമെന്ന് കെയര്ടെയ്കര് മുഖ്യമന്ത്രി കെ.റോസയ്യ അറയിയിച്ചു.
വെള്ളിയാഴ്ചയാണ് മൃതദേഹം സംസ്കരിക്കുക. ഹൈദരാബാദില്കൊണ്ടുവരുന്ന മൃതദേഹം വെള്ളിയാഴ്ച പത്തുമണിവരെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
റെഡ്ഡിയുടെ മൃതദേഹം ഉച്ചയോടെ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചു. വ്യമസേനാംഗങ്ങളാണ് റെഡ്ഡിയുടെയും അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട മറ്റു നാലുപേരുടെയും മൃതദേഹങ്ങള്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചത്.
വെള്ളിയാഴ്ച കടപ്പയിലെ വസതിയിലെത്തിച്ചശേഷമായിരിക്കും റെഡ്ഡിയുടെ മൃതദേഹം സംസ്കരിക്കുകയെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
റെഡ്ഡിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി.
പതിനൊന്നാം പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനം നടന്നപ്പോള്‍ റെഡ്ഡിയുമായി അടുത്തിടപഴകാനും വികസന കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്താനും കഴിഞ്ഞതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത നടുക്കമുണ്ടാക്കിയെന്നും വിഎസ് പറഞ്ഞു.
മാതൃകാ നേതാവായിരുന്നു രാജശേഖര റെഡ്ഡിയെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറി കാരാട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകന് തുടങ്ങിയവരും റെഡ്ഡിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications