റെഡ്ഡി സഞ്ചരിച്ചത് ബെല്‍ 430 വിമാനത്തില്‍
ഹൈദരാബാദ്: എട്ടു പേര്‍ക്കിരിക്കാവുന്ന ഇരട്ട എന്‍ജിനുള്ള ബെല്‍ 430 എന്ന വിമാനത്തിലാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഢ്ഡി ബുധനാഴ്ച ഹൈദരബാദില്‍ നിന്ന് ചിറ്റൂരിലേയ്ക്ക് തിരിച്ചത്.
1996 ലാണ് ഈ വിമാനം ആദ്യമായി വിപണിയിലിറങ്ങിയത്. ഏറ്റവും മികച്ച ചെറിയ ഹെലികോപ്റ്ററായാണ് ഇത് അറിയപ്പെടുന്നത്. ഏതു കാലവസ്ഥയിലും ഉപയോഗിക്കാനാവുന്ന ഹെലികോപ്റ്ററാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എന്നാല്‍ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ എയര്വര്തിനസ് സര്‍ട്ടിഫിക്കറ്റ് രണ്ടുവര്‍ഷമായി പുതുക്കിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. വിമാനം സഞ്ചാരയോഗ്യമല്ലായിരുന്നെന്നും വ്യോമയാന വകുപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
1998ല്‍ നിര്‍മിച്ച വിമാനം ആന്ധ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. 1999 ജനവരിയിലാണ് എട്ടുപേര്‍ക്കിരിക്കാവുന്ന വിമാനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊടുംവനം നിറഞ്ഞ, നക്സല്‍ സ്വാധീനപ്രദേശമായ കര്ണൂലിലൂടെയാണ് മുഖ്യമന്ത്രി ചിറ്റൂരിലേയ്ക്ക് പോയത്. ഹൈദരാബാദില്‍നിന്ന് ബുധനാഴ്ച രാവിലെ 8.30നാണ് മുഖ്യമന്ത്രി പുറപ്പെട്ടത്. മൂന്നുമണിക്കൂര്‍ പറക്കാനുള്ള ഇന്ധനം മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് എന്ജിനാണുള്ളതെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ ഒറ്റ എന്‍ജിനില്‍ പറക്കാന്‍ കഴിവുള്ളതാണിത്. കോര്‍പ്പറേറ്റുകള്‍, എക്സിക്യൂട്ടിവുകള്‍, മെഡിക്കല്‍ ടീമുകള്‍, പൊലീസ് സംഘങ്ങളെന്നിവയാണ് ഈ ഹെലികോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications