Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ഉന്നതതലയോഗം

ദില്ലി: ആന്ധ്ര മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ തിരോധാനം സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വസതിയില്‍ വ്യാഴാഴ്‌ച ഉന്നതതലയോഗം ചേരുന്നു.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ പങ്കെടുക്കും. മന്ത്രിമാരായ പ്രണബ്‌ മുഖര്‍ജി, എകെ ആന്റണി, പി ചിദംബരം, അഹമ്മദ്‌ പട്ടേല്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കും.

ഇതിനിടെ ആന്ധ്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ വീരപ്പമൊയ്‌ലി, പൃഥ്വിരാജ്‌ ചൗഹാന്‍ എന്നിവര്‍ സോണിയയുടെ നിര്‍ദ്ദേശ പ്രകാരം ബുധനാഴ്‌ചതന്നെ ആന്ധ്രയില്‍ എത്തയിട്ടുണ്ട്‌.

റെഡ്ഡിയെ കാണാതായതോടെ ആന്ധ്രയില്‍ മുഖ്യമന്ത്രിയില്ലാത്ത നിലയാണ്‌. ഈ കുറവ്‌ മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ നേരിട്ട്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്‌.

ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ്‌ മുഖ്യമന്ത്രിയ്‌ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നത്‌. അതിനിടെ ആന്ധ്രയിലെ മൂന്ന്‌ ജില്ലകളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌.

തെലുങ്കുദേശം പാര്‍ട്ടി നേതാവായിരുന്ന എന്‍ടി രാമറാവുവിനുശേ,ം തുടര്‍ച്ചയായി രണ്ടാംവട്ടവും ആന്ധ്രാ മുഖ്യമന്ത്രിയാകുന്ന വ്യക്തിയെന്ന ഖ്യാതി നേടിയയാളാണ്‌ അറുപതുകാരനായ റെഡ്ഡി.

ആന്ധ്ര കോണ്‍ഗ്രസിലെ ഏറ്റവും പ്രബലനായ വ്യക്തിയാണിദ്ദേഹം. നിയമസഭയിലേയ്‌ക്ക്‌ അഞ്ചുതവണയും ലോക്‌സഭയിലേയ്‌ക്ക്‌ നാലു തവണയും റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+