കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം

  • By Staff
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചു. റിച്ചര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജാവ ദ്വീപിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് അനുഭവപ്പെട്ടത്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നത്.

ഭൂചലനത്തെത്തുടര്‍ന്ന് ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. ജാവയില്‍ 18,000 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 420 ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തടസ്സപ്പെട്ടു.

ജക്കാര്‍ത്തയില്‍ നിന്നും 100 കിലോമീറ്റര്‍ തെക്ക്‌ മാറി സ്ഥിതിചെയ്യുന്ന സിയാന്‍ജൂര്‍ ജില്ലയിലാണ്‌ ചലനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്‌. ഇവിടെ മാത്രം 40പേരെ കാണാതായിട്ടുണ്ട്‌.

വീടു നഷ്ടപ്പെട്ടവര്‍ താല്‍ക്കാലിക ക്യാംപുകളിലേക്ക് താമസം മാറി. ആരാധനാലയങ്ങളും സ്കൂളുകളും ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X