കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില കുതിച്ചുകയറി

  • By Staff
Google Oneindia Malayalam News

Gold
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച്‌ സ്വര്‍ണവില ഉയരുന്നു. ഗ്രാമിന്‌ 1465 രൂപ നിരക്കിലാണ്‌ വെള്ളിയാഴ്‌ച രാവിലെ വ്യാപാരം നടന്നത്‌.

ഗ്രാമിന്‌ 1465 രൂപയും പവന്‌ 11720രൂപയുമാണ്‌ സ്വര്‍ണത്തിന്റെ വെള്ളിയാഴ്‌ചത്തെ മാര്‍ക്കറ്റ്‌ വില. ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണത്തിന്‌ മേല്‍ നിക്ഷേപം വര്‍ധിക്കുന്നതുമാണ്‌ വിലവര്‍ധനയ്‌ക്ക്‌ കാരണം.

നേരത്തേ ഫെബ്രുവരിയില്‍ സ്വര്‍ണവില ഗ്രാമിന്‌ 1455രൂപവരെ ഉയര്‍ന്നിരുന്നു. പക്ഷേ പിന്നീട്‌ വിലകുറഞ്ഞ്‌ 1305ലെത്തിയിരുന്നു. ഇപ്പോഴത്തെത്‌ മൂന്നുമാസത്തിനിടയ്‌ക്ക്‌ ഏറ്റവും ഉയര്‍ന്ന വിലയാണ്‌.

ഡോളിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത്‌ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്‌ വീണ്ടും വില ഉയരാന്‍ കാരണമായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണം അവധിയില്‍ 1.17ശതമാനം വര്‍ധന നേടി. ഏപ്രില്‍ അവധിയില്‍ 10 ഗ്രാമിന്‌ വില 15,563രൂപയാണ്‌.

രാജ്യാന്തര വിപണിയില്‍ ഓഗസ്‌റ്റോടെ സ്വര്‍ണത്തിന്‌ വില കുറയുന്ന പ്രവണതയുണ്ട്‌. കേരളത്തില്‍ ഓണവും, വിവാഹസീസണുമാണ്‌ ഇക്കാലയളവില്‍ കച്ചവടം മെച്ചപ്പെടുത്തുന്നത്‌. ഉയര്‍ന്ന വിലയെത്തുടര്‍ന്ന്‌ വില്‍പ്പനത്തോത്‌ കുറഞ്ഞേക്കുമോയെന്നു വ്യാപാരികള്‍ക്കിടയില്‍ ആശങ്കയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X