പിണറായി വിജയന് ദേഹാസ്വാസ്ഥ്യം

തലചുറ്റലും ചര്‍ദ്ദിയും അനുഭവപ്പെട്ട ഇദ്ദേഹത്തെ വെള്ളിയാഴ്‌ച കാലത്താണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിണറായിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
മൂന്നു ദിവസം സമ്പൂര്‍ണ്ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനാല്‍ ശനിയാഴ്‌ച നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി പങ്കെടുക്കില്ല.
പാര്‍ട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ പിബിയില്‍ നിന്നും കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തരംതാഴ്‌ത്തിയശേഷം ആദ്യം നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗമാണ് ശനിയാഴ്‌ചത്തേത്.












Click it and Unblock the Notifications