റണ്‍വേയില്‍വച്ച് വിമാനത്തിന് തീപിടിച്ചു

വിമാനത്തിലുണ്ടായിരുന്ന 231 യാത്രക്കാരും സുരക്ഷിതരാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
നാലു എഞ്ചിനുള്ള വിമാനത്തിന്റെ ഒരു എഞ്ചിനിലാണ് പൈലറ്റ് തീ കണ്ടത്. ഉടനെ മുഴുവന്‍ യാത്രക്കാരെയും സ്‌ളൈഡ് വഴി പുറത്തിറക്കി ടെര്‍മിനലിലേയ്ക്ക് കൊണ്ടുപോയി.
പിന്നീട് അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications