കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെഡ്ഡിയുടെ മരണവാര്‍ത്ത 67പേരുടെ ജീവനെടുത്തു

  • By Staff
Google Oneindia Malayalam News

YSR Reddy
ഹൈദരാബാദ്: മുഖ്യമന്ത്രി വൈ. എസ്. രാജശേഖരറെഡ്ഡിയുടെ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലില്‍ 67 പേര്‍ മരിച്ചതായി ആന്ധ്രയിലെ ടി.വി. ചാനലുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

60 പേര്‍ ഹൃദയസ്തംഭനംമൂലംമരിച്ചപ്പോള്‍ ഏഴ് പേര്‍ ദുഖം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച റെഡ്ഡി മരിച്ചുവെന്ന് സ്ഥിരീകരിച്ച ഉടന്‍ അദ്ദേഹത്തിന്റെ രണ്ട് ആരാധകര്‍ ജീവനൊടുക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മരിച്ചവരില്‍ യുവാക്കളും മുഖ്യമന്ത്രിയുടെ സഹായപദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരുമുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളില്‍ 19 ജില്ലകളില്‍ നിന്നും ഇത്തരത്തിലുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഗോദാവരി ജില്ലയില്‍ മാത്രം ആറു പേര്‍ ഹൃദയാഘാതം വന്ന് മരിക്കുകയും നാലുപേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഞാന്‍ എന്റെ ജീവന്‍ അദ്ദേഹത്തിനുവേണ്ടി സമര്‍പ്പിക്കുന്നു എന്നെഴുതിവച്ചാണ് ഒരു യുവാവ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.

ഹൈദരാബാദ് സ്വദേശിയായ യാദ്ഗിരി, എം. ശ്രീനിവാസ് എന്നിവര്‍ ടി.വി യില്‍ മുഖ്യമന്ത്രിയുടെ മരണവാര്‍ത്ത കണ്ടുകൊണ്ടിരിക്കെയാണ് ഹൃദയാഘാതം വന്ന് മരിച്ചത്. മുഖ്യമന്ത്രിയുടെ ക്ഷേമപദ്ധതിപ്രകാരം പ്രതിമാസ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന വികലാംഗ ദമ്പതികള്‍ ഗോദാവരി നദിയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചെങ്കിലും മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

കറകളഞ്ഞ നേതാവായ റെഡ്ഡി തന്റെ ജീവിതം ജനങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു. ആന്ധ്രയിലെ ഏറ്റവും ജനപ്രിയ നേതാവെന്ന് കരുതപ്പെട്ടിരുന്ന മുന്‍മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന് ലഭിച്ചതിനേക്കാള്‍ വലിയ ആദരമാണ് ഇപ്പോള്‍ രാജശേഖരറെഡ്ഡിക്ക് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേന്ദ്രത്തില്‍ നിന്നുള്ള നേതാക്കള്‍ പോലും റെഡ്ഡിയുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുന്പോള്‍ വികാരാധീനരാകുന്നുണ്ടായിരുന്നു. റെഡ്ഡിയെക്കുറിച്ച് പറയുന്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സ്വരം പലപ്പോഴും ഇടറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X