രാജശേഖര റെഡ്ഡിയുടെ മൃതദേഹം സംസ്‌കരിച്ചു

ജന്മദേശമായ കടപ്പ ജില്ലയിലെ പിലിവെന്തുലയിലാണ് അദ്ദേഹത്തിന് അന്തിമവിശ്രമത്തിനുള്ള സ്ഥലമൊരുക്കിയത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി സ്‌റ്റേഡിയത്തില്‍ നിന്നും മൃതദേഹം ഹെലികോപ്‌റ്ററില്‍ കടപ്പയിലേയ്‌ക്ക് കൊണ്ടുപോയത്.
റെഡ്ഡിയുടെ സംസ്‌കാരത്തിനായി പുലിവെന്തുലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ക്രമസമാധാനപാലനത്തിന് മൂവായിരത്തിലേറെ സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് സംസ്‌കാരച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിയത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി രാഗുല്‍ ഗാന്ധി, തുടങ്ങിയവര്‍ വെള്ളിയാഴ്‌ച ഉച്ചയോടെ ഓദ്യോഗിക വസതിയിലെത്തി റെഡ്ഡിയ്‌ക്ക് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.
പിന്നീട് വന്‍ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി സ്‌റ്റേഡിയത്തിലേയ്‌ക്ക് കൊണ്ടുപോയി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജനങ്ങള്‍ തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഞ്‌ജലി അര്‍പ്പിച്ചത്.












Click it and Unblock the Notifications