ഓംപ്രകാശിന് മയക്കുമരുന്ന് ലോബിയുമായി ബന്ധം?

കേസില്‍ ഒളിവില്‍ക്കഴിയുന്ന മറ്റൊരു പ്രതി പുത്തന്‍പാലം രാജേഷുമായി ഓം പ്രകാശ് ഏറെക്കാലം ശത്രുതയിലായിരുന്നു. പിന്നീട് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനായി രണ്ടുപേരും വീണ്ടും അനുരഞ്‌ജനത്തിലായത്. ഇവരുടെ മയക്കുമരുന്നു ലോബി ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പോള്‍ സഞ്ചരിച്ച എന്‍ഡവര്‍ കാര്‍ ചവറയില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ അതിലുണ്ടായിരുന്ന ഓംപ്രകാശിന്റെ ബാഗില്‍ മയക്കുമരുന്നുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പൊലീസില്‍ ചിലരുടെ ഒത്താശയോടെ ഓംപ്രകാശിന്റെ സഹായികള്‍ ഈ ബാഗ് കാറില്‍ നിന്നും മാറ്റുകയായിരുന്നു.
ഗുണ്ടാലിസ്റ്റില്‍പ്പെട്ടശേഷം തിരുവനന്തപുരത്തുനിന്നും മുങ്ങിയ ഓംപ്രകാശ് ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും കഴിഞ്ഞിരുന്നത്. ഇടക്ക് കേരളത്തില്‍ വരാറുണ്ടായിരുന്ന ഇയാള്‍ ഒളിത്തവാളങ്ങളില്‍ വച്ച് മയക്കുമരുന്ന് കടത്തലിന് സഹായം നല്‍കിയതായും സൂചനയുണ്ട്.
എന്നാല്‍ രാജേഷിനേയോ പ്രകാശിനേയോ പിടികൂടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് ഇടപാടുകളില്‍ ഓംപ്രകാശിന് പോള്‍ സഹായം നല്‍കിയിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications