ഓംപ്രകാശും രാജേഷും ദുബയിലുണ്ടെന്ന് പൊലീസ്

സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇവര്‍ രണ്ടുപേരും ദുബയിലുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ദുബയില്‍ വച്ച് ഇവരെ കണ്ടവരുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഈ വിവരം പുറത്തറിഞ്ഞശേഷം ഇവര്‍ ദുബയില്‍ നിന്നും മുങ്ങിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
കൊല്ലം സ്വദേശിയായ അബ്‌കാരി ദുബയില്‍ നടത്തുന്ന ഡാന്‍സ് ബാറില്‍ ഇവരെ കണ്ടവരുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തിക്കഴിഞ്ഞ് എന്‍ഡവറില്‍ ചവറയിലെത്തിയശേഷം വണ്ടി അവിടെ ഉപേക്ഷിച്ച് സംഘാംഗങ്ങളുടെ സഹായത്തോടെ തിരുവനന്തപുരത്തെത്തിയ ഇവര്‍ രണ്ടുപേരും അന്നു തന്നെ കേരളം വിടുകയായിരുന്നുവെന്നാണ് സൂചന.
ചെന്നൈയിലെത്തിയ ഇവര്‍ അതേദിവസം തന്നെ ഗള്‍ഫിലേയ്‌ക്ക് കടന്നിരിക്കുമെന്നും പൊലീസ് പറയുന്നു. അതുമാത്രമല്ല കേസന്വേഷണത്തില്‍ ഇനിയെന്തെങ്കിലും പുരോഗതിയുണ്ടാകണമെങ്കില്‍ ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെയുള്ള നിഗമനങ്ങളനുസരിച്ച് തെളിവുകള്‍ ശേഖരിക്കുകമാത്രമാണ് ചെയ്‌തത്.
ഇതിനിടെ പോളിന്റെ ഡ്രൈവര്‍ ഷിബുവിനെയും അറസ്‌റ്റിലായ മനുവിനെയും വ്യാഴാഴ്‌ച പൊലീസ് വീണ്ടും ചോദ്യം ചെയ്‌തു. തുടര്‍ച്ചയായി മൊഴിമാറ്റുന്ന സാഹചര്യത്തില്‍ വീഡിയോ കാമറയ്‌ക്കു മുന്നില്‍ വച്ചാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌പി എ.വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
പലതവണ മൊഴിമാറ്റിയ ഇരുവരെയും നുണ പരിശോധനയ്‌ക്ക് വിധേയരാക്കാന്‍ പൊലീസ് തീരുമാനിച്ചതായും സൂചനയുണ്ട്.












Click it and Unblock the Notifications