സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

വെള്ളിയാഴ്‌ച പവന് 200 രൂപ വര്‍ധിച്ച് 11720രൂപയില്‍ എത്തിയിരുന്നു. ആഗോള വിപണയില്‍ ഔണ്‍സിന് 1000 ഡോളറിന് തൊട്ടുതാഴെയാണ് വില എത്തി നില്‍ക്കുന്നത്.
രണ്ടുമാസമായി സ്വര്‍ണവില വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അമേരിക്കയിലെ സമ്പദ്‌ഘടനയെക്കുറിച്ചുള്ള ആശങ്കയും ഡോളറിന്റെ മൂല്യശോഷണവുമാണ് വില പെട്ടെന്ന് കൂടാന്‍ ഇടയാക്കിയത്.
ആഗോളതലത്തില്‍ ഓഹരി വിപണി ഇടിഞ്ഞതും സ്വര്‍ണ നിക്ഷേപത്തിലേയ്‌ക്ക് കൂടുതല്‍ ആളുകള്‍ തിരിഞ്ഞതും വിലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി.
ഉത്സവകാലം കണക്കിലെടുത്ത് വ്യാപാരികള്‍ സ്വര്‍ണം കൂടുതല്‍ വാങ്ങാന്‍ തുടങ്ങിയത് ആഭ്യന്തര വിപണയിലും വിലക്കയറ്റത്തിന് കാരണമായി. ലണ്ടന്‍ വിപണയില്‍ രണ്ടു ദിവസത്തിനകം സ്വര്‍ണവിലയില്‍ അഞ്ചുശതമാനം വര്‍ധനയാണ് ഉണ്ടായത്.












Click it and Unblock the Notifications