ഒറ്റ പ്രസവത്തില്‍ കണ്മണികള് 5
മുംബൈ: ഇരുപത്തിനാലുകാരി ഒറ്റപ്രസവത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്കി. ഇന്ത്യയുടെ മെഡിക്കല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റപ്രസവത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ ജനിക്കുന്നത്.
മുംബൈയിലെ മീരാ റോഡില്‍ താമസിക്കുന്ന സബീരാ ഖാന് ആണ് ആദ്യ പ്രസവത്തില്‍ അഞ്ചാണ്കുട്ടികളെ പ്രസവിച്ചത്. ആന്ധേരിയിലെ കോകിലാ ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അപൂര്‍വ്വ പ്രസവം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മാസം തികയാതെയാണ് സബീരയുടെ പ്രസവം. ഇത് മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ എല്ലാമുന്നൊരുക്കങ്ങളും നടത്തിയിരുന്നു.
സാധാരണയായി മാസം തികയാതെ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകാറുണ്ടെന്നും ഒരു കുട്ടിയെങ്കിലും മരിച്ചുപോകാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ സബീരയുടെ കുട്ടികള്‍ക്ക് പ്രകടമായ കുഴപ്പങ്ങളൊന്നും ഇല്ല.
രണ്ടുകുട്ടികള്‍ വെന്റിലേറ്ററിലാണ്. മറ്റുള്ളവര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ്. ആദ്യ പ്രസവത്തില്‍ അഞ്ചുകുട്ടികളെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സബീര പറഞ്ഞു. പക്ഷേ ഒരു പെണ്‍കുട്ടി ജനിക്കാത്തതിലുള്ള വിഷമം സബീര മറച്ചുവച്ചില്ല. വസ്ത്രവ്യാപാരിയായ ഉറേബാണ് സബീരയുടെ ഭര്‍ത്താവ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications