കോപ്‌റ്ററിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി

അപകടം നടന്ന നല്ലമല വനത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വെള്ളിയാഴ്‌ച രാത്രിയിലാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തനായി രൂപീകരിച്ച ഗ്രേഹണ്ട് സേനാംഗങ്ങളാണ് ബ്ലാക് ബോക്‌സ് കണ്ടെടുത്തത്.
ബോക്‌സ് വ്യോമ ഗതാഗത ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്ന് കര്‍ണൂല്‍ ആര്‍ഡിഒ പത്മജ അറിയിച്ചു. ബ്ലാക്‌ബോക്‌സില്‍ നിന്നും ഹെലികോപ്‌റ്ററിന്റെ സന്ദേശങ്ങള്‍ വീണ്ടെടുത്താല്‍ അപകടകാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അതിനിടെ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ആര്‍.കെ ത്യാഗി ആത്മകൂറിലെ പ്രാദേശിക ഭരണകര്‍ത്താക്കളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തു.












Click it and Unblock the Notifications