പൊളിറ്റ് ബ്യൂറോ തുടങ്ങി; പിണറായി ഇല്ല

ശനിയാഴ്‌ച രൂപം നല്‍കുന്ന തിരുത്തല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വയ്‌ക്കും. അംഗീകരിക്കപ്പെട്ടാല്‍ ഓരോ സംസ്ഥാനത്തും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും.
ആശയപരമായി പാര്‍ട്ടിയ്‌ക്ക് സംഭവിച്ച മൂല്യച്യുതിയും നേതാക്കളുടെ ജീവിതരീതിയില്‍ വന്ന മാറ്റങ്ങളും ഇതിനകം തന്നെ പാര്‍ട്ടിയ്‌ക്ക് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നും വ്യതിചലിച്ചാണ് പല നേതാക്കളും ജീവിക്കുന്നതെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഓരോ സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വം ചോദ്യാവലി അയച്ചിരുന്നു. ഇതിന് സംസ്ഥാനങ്ങള്‍ നല്‍കിയ വിശദീകരണങ്ങള്‍ ശനിയാഴ്‌ചത്തെ യോഗത്തില്‍ അവലോകനം ചെയ്യുമെന്നാണ് അറിയുന്നത്.
രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യവും യുപിഎ സര്‍ക്കാറിന്റെ ആദ്യ മൂന്ന് മാസത്തെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും പ്രധാന വിഷയങ്ങളിലുള്ള പാര്‍ട്ടി നിലപാടുകളും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായുള്ള ഇടതുമുന്നണിയുടെ ബന്ധങ്ങളും യോഗത്തില്‍ അവലോകനം ചെയ്യും.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അച്ചടക്കനടപടിയുടെ ഭാഗമായി കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തരംതാഴ്‌ത്തിയതിന് ശേഷം നടക്കുന്ന ആദ്യ പിബി യോഗമാണ് ശനിയാഴ്‌ചത്തേത്. സംസ്ഥാന സെക്രറി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കില്ല. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ സമ്പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.












Click it and Unblock the Notifications