മേഴ്സി രവി അന്തരിച്ചു

വൃക്കരോഗത്തെത്തുടര്‍ന്ന് മേഴ്സി രവി ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വെളുപ്പിന് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരികരംഗത്തെ ശക്തമായ സാന്നിധ്യമായിരുന്നു മേഴ്സി.
രാവിലെ പത്തരയോടെ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന മൃതദേഹം കൊച്ചി ജവഹര്‍നഗറിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. പിന്നീട് വയലാര്‍ രവിയുടെ ജന്മനാടായ വയലാറിലേയ്ക്ക് കൊണ്ടുപോകും. വൈകീട്ട് വയലാറിലെ തറവാട്ട് വീട്ടിലാണ് സംസ്കാരം നടക്കുക.
കട്ടിക്കാരന് കുരുവിളയുടെയും മാള നെയ്തക്കുടി കടിച്ചിനി താണ്ടമ്മയുടെയും ആറു മക്കളില്‍ അഞ്ചാമതായി 1946 മാര്‍ച്ച് 18ന് എറണാകുളത്താണ് മേഴ്സി ജനിച്ചത്. സെന്റ്മേരീസ് സ്കൂള്‍, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജ് പഠനകാലത്ത് പൂവിട്ട പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.
രവിയുമായുള്ള വിവാഹത്തിനുശേഷമായിരുന്നു മേഴ്സിയുടെ രാഷ്ട്രീയപ്രവേശം. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കോട്ടയത്തുനിന്ന് വന്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് 2001-06ലെ കേരള നിയമസഭയില്‍ അംഗമായി.1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാളയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ചെന്നൈയില്‍ അഭിഭാഷകനായ രവികൃഷ്ണ, ദുബായില്‍ അഭിഭാഷകയായ ലിസ റോഹന്‍, ഡെന്റിസ്റ്റായ ലക്ഷ്മി എന്നിവരാണ് മക്കള്‍.
മേഴ്സി രവിയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചിട്ടുണ്ട്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications