കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'2015ല്‍ മനുഷ്യനെ ഭ്രമണപഥത്തില്‍ എത്തിക്കും'

  • By Staff
Google Oneindia Malayalam News

Madhavan Nair
കൊച്ചി: 2015 ആകുമ്പോഴേക്കും ഭൂമിക്കു ചുറ്റും മനുഷ്യനെ അയയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍.

ഇതിനായി പ്രത്യേക 'മാന്‍ ക്യാപ്‌സൂളും' പ്രത്യേക പഠന പരിശീലന കേന്ദ്രവുമെല്ലാം സജ്ജമാക്കേണ്ടതുണ്ടെന്നും അതുകഴിഞ്ഞ് അഞ്ചാറുവര്‍ഷങ്ങള്‍ക്കു ശേഷം മാത്രമേ ചന്ദ്രനിലേക്ക് ആളെ അയയ്ക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാന്‍ ദൗത്യം 95 ശതമാനം വരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ചന്ദ്രയാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ചന്ദ്രനിലെ പല സ്ഥലങ്ങളും വീണ്ടും സന്ദര്‍ശിച്ച് ഇമേജുകള്‍ അയയ്ക്കാന്‍ കഴിയുമായിരുന്നു. ചന്ദ്രയാനില്‍ നിന്ന് 70,000 ഇമേജുകള്‍ നമുക്ക് കിട്ടിയിട്ടുണ്ട്. അടുത്ത ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ഈ ഇമേജുകള്‍ ശാസ്ത്രജ്ഞര്‍ സൂക്ഷ്മ പഠനത്തിന് വിധേയമാക്കും-അദ്ദേഹം അറിയിച്ചു.

ചന്ദ്രയാന്‍ പ്രവര്‍ത്തനരഹിതമായത് അത്ര വലിയ നഷ്ടംമാണെന്ന് പറയാനാവില്ല. ചന്ദ്രോപരിതലത്തില്‍ ഇന്ത്യന്‍ പതാക എത്തിക്കാന്‍ കഴിഞ്ഞതുതന്നെ വലിയ നേട്ടമാണ്. ആദ്യ പരീക്ഷണത്തില്‍ തന്നെ നമുക്കതിനു കഴിഞ്ഞു. മറ്റു പല രാജ്യങ്ങള്‍ക്കും പലതവണ പരീക്ഷിച്ചതിനു ശേഷമാണ് വിജയിക്കാനായത്.

രാജ്യത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ള അടിസ്ഥാന പഠനങ്ങള്‍ക്ക് ഉപകരിക്കാവുന്ന ഒട്ടേറെ വിവരങ്ങള്‍ ചന്ദ്രയാനില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. റിമോട്ട് സെന്‍സറിങ്ങിലൂടെ ചന്ദ്രന്റെ എല്ലാ ഭാഗത്തെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചില ഭാഗത്ത് കാത്സ്യത്തിന്റെയും ചിലയിടങ്ങളില്‍ ടൈറ്റാനിയത്തിന്റെയും നിക്ഷേപങ്ങള്‍ കണ്ടെത്താനായി.

ചിത്രങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കിയാലേ മറ്റു കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. ചന്ദ്രയാന്‍ രണ്ടില്‍, ചന്ദ്രനില്‍ റോബോട്ടുകളെ ഇറക്കി, സാധനങ്ങള്‍ ശേഖരിച്ച് കെമിക്കല്‍ അനാലിസിസ് നടത്താന്‍ കഴിയും - മാധവന്‍ നായര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X