Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെയ്‌ഡ്‌ ഗുഡിയുടെ ഭര്‍ത്താവ്‌ പീഡനക്കേസില്‍

Jack Tweed
ലണ്ടന്‍: കാന്‍സര്‍ ബാധയെത്തുടര്‍ന്ന്‌ മരിച്ച ബ്രിട്ടീഷ്‌ റിയാലിറ്റി ഷോ താരം ജെയ്‌ഡ്‌ ഗുഡിയുടെ ഭര്‍ത്താവ്‌ മാനഭംഗക്കേസില്‍ അറസ്‌റ്റിലായി.

ഇരുപത്തിരണ്ടുകാരനായ ജാക്ക്‌ ട്വീറ്റാണ്‌ കൗമാരക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്‌. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്‌ വെള്ളിയാഴ്‌ചയാണ്‌ ജാക്കിനെയും മറ്റൊരാളെയും വടക്കന്‍ ലണ്ടനിലെ റെഡ്‌ബ്രിഡ്‌ജിന്‌ സമീപത്തുനിന്നും അറസ്റ്റുചെയ്‌തത്‌.

സംഭവത്തില്‍ പങ്കുണ്ടെന്നു കരുതുന്ന മൂന്നാമനെ വെള്ളിയാഴ്‌ച രാത്രിയോടെ അറസ്‌റ്റുചെയ്‌തു. ജാക്കിനെ ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കും. മൂന്നാമന്‍ ഇപ്പോഴും പൊലീസ്‌ കസ്റ്റഡിയിലാണ്‌.

വ്യാഴാഴ്‌ച ഒരു പാതിരാ ക്ലബ്ബില്‍ വച്ച്‌ മദ്യപിച്ച നിലയിലാണ്‌ ഇവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നാണ്‌ സൂചന.

ജെയ്‌ഡ്‌ ഗുഡി മരിച്ചതിന്‌ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ ജാക്ക്‌ ട്വീഡ്‌ അറസ്റ്റിലാകന്നത്‌. നേരത്തേ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ഇയാളെ അറസ്റ്റുചെയ്‌തിരുന്നു. അന്ന്‌ 12ആഴ്‌ചത്തെ തടവുശിക്ഷയ്‌ക്കു ശേഷം ഇയാളെ മെയിലാണ്‌ സ്വതന്ത്രനാക്കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+