കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

150വര്‍ഷത്തിനുള്ളില്‍ മണ്‍സൂണ്‍ ഇല്ലാതാവും

  • By Staff
Google Oneindia Malayalam News

Monsoon
ദില്ലി: ഇന്ത്യയുടെ സംതുലിതമായ കാലാവസ്ഥയുടെയും കാര്‍ഷിക വ്യവസ്ഥയുടെയും നട്ടെല്ലായ തെക്ക്‌ കിഴക്കന്‍ മണ്‍സൂണ്‍ 150വര്‍ഷത്തിനുള്ളില്‍ നിലച്ചേയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌.

ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റിയറോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. ആഗോളതാപനം കാരണം അറബിക്കടലിന്‌ മുകളിലുള്ള ചൂട്‌ കൂടുന്നതാണ്‌ കാവര്‍ഷത്തിന്‌ ഭീഷണിയാകുന്നത്‌.

താപനില ഉയരുന്നതിനനുസരിച്ച്‌ കടലും ഭൂമിയും തമ്മില്‍ താപത്തിലുള്ള അന്തരം കുറയുന്നതാണ്‌ കാലവര്‍ഷം നിലക്കാന്‍ കാരണമാവുക. ടെംപറേച്ചര്‍ ട്രേഡിയന്റ്‌ എന്നാണ്‌ ശാസ്‌ത്രജ്ഞര്‍ ഈ വ്യതിയാനത്തെ വിശേഷിപ്പിക്കുന്നത്‌.

ഈ വ്യതിയാനം ആണ്‌ അറബിക്കടലില്‍ നിന്നും മെയിന്‍ലാന്റിലേയ്‌ക്ക്‌ കാറ്റുവീശാന്‍ കാരണം ആയിരുന്നത്‌. ടെംപറേച്ചര്‍ ഗ്രേഡിയന്റ്‌ അടുത്ത 150വര്‍ഷത്തിനുള്ളില്‍ പൂജ്യത്തില്‍ എത്തുമെന്നാണ്‌ പൂനെയിലെ ശാസ്‌ത്രജ്ഞനായ എസ്‌ എം ബാവിസ്‌കര്‍ പറയുന്നത്‌.

ഇങ്ങനെയാവുമ്പോള്‍ മണ്‍സൂണ്‍ എന്നത്‌ വരണ്ട കാറ്റാമാത്രമായി മാറുമെന്നും അദ്ദേഹം പറയുന്നു. ഈ മണ്‍സൂണ്‍ കാലത്ത്‌ മഴയില്‍ 23ശതമാനത്തിന്റെ കുറവ്‌ വന്നത്‌ ഈ വിപത്തിന്റെ സൂചനയാണെന്നാണ്‌ ബാവിസ്‌കര്‍ പറയുന്നത്‌.

1948-77 കാലത്ത്‌ അറബിക്കടലിന്‌ മുകളിലുള്ള താപനില 18.77 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരുന്നു. 1979-2008കാലഘടത്തില്‍ ഇത്‌ 0.87ഡിഗ്രി വര്‍ധിച്ച്‌ 19.64ഡിഗ്രിസെല്‍ഷ്യസ്‌ ആയി ഉയര്‍ന്നു.

ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട്‌ ജേര്‍ണല്‍ ഓഫ്‌ എര്‍ത്ത്‌ സിസ്റ്റം സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുറഞ്ഞ കാലവര്‍ഷവും കടുത്ത വരള്‍ച്ചയും ഇതനകം തന്നെ ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X