റെഡ്ഡിയുടെ പിന്‍ഗാമി: ഒരാഴ്‌ചത്തേക്ക് ചര്‍ച്ചയില്
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടിയുള്ള പോരിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് കടിഞ്ഞാണിട്ടു.
അന്തരിച്ച മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്‌ചത്തേയ്‌ക്ക് ചര്‍ച്ചകളൊന്നുമില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
റെഡ്ഡിയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് ഒരാഴ്‌ച ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുകഴിഞ്ഞ് മാത്രമേ പിന്‍ഗാമിയെ സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
ഇതിനിടെ റെഡ്ഡിയുടെ പിന്‍ഗാമിയായി മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ നിയമിക്കണമെന്ന് ആന്ധ്രയുടെ എല്ലാ ഭാഗത്തുനിന്നും ആവശ്യം ഉയരുകയാണ്. എന്നാല്‍ ചില മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിക്കസേര ലക്ഷ്യം വച്ച് ചരടുവലികള്‍ നടത്തുന്നുണ്ട്.
ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് തടയാന്‍ വേണ്ടിയാണ് ഹൈക്കമാന്റിന്റെ ഈ തീരുമാനം. ഇതിനെത്തുടര്‍ന്ന് ശനിയാഴ്‌ച ചേരാനിരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഉപേക്ഷിച്ചു.
ജഗന് പിന്തുണ പ്രഖ്യാപിക്കാനും നേതാവായി തിരഞ്ഞെടുക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടാനും വേണ്ടിയായിരുന്നു യോഗം ചേരാന്‍ തീരുമാനിച്ചത്.
ജഗനുവേണ്ടി ഒരാഴ്‌ചത്തേയ്‌ക്ക് പ്രചാരണങ്ങളൊന്നും നടത്തരുതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുമതയുള്ള കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പാര്‍ട്ടി ചീഫ് വിപ് മല്ലു ബാട്ടി വിക്രമര്‍കയെ അറിയിച്ചിട്ടുണ്ട്. യോഗങ്ങളൊന്നും ചേരരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഇതിനിടെ വൈഎസ്‌ആറിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ആന്ധ്രജനത പതുക്കെ കരകയറുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളുമെല്ലാം ശനിയാഴ്‌ച പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ കടപ്പയിലെ ഇപ്പോഴും മൂകമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്.


Click it and Unblock the Notifications