അധ്യാപികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: അധ്യാപികയെ വാനില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി ഹൈസ്‌കൂള്‍ അധ്യാപിക ഉരുവച്ചാല്‍ സ്വദേശി ഹേമജ(46)ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്‌ച ചൊവ്വയിലെ സ്‌പിന്നിങ് മില്ലിന് സമീപത്ത് ഹേമജയുടെ സഹോദരിയുടെ വീട്ടിലേയ്‌ക്കുള്ള വഴിയരികിലാണ് വാനില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ശശീന്ദ്രനെ കാണാനില്ല.
വീട്ടില്‍ നിന്നും 150കീലോമീറ്ററോളം അകലെയാലാണ് വാനില്‍ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് അറ്റു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കാണപ്പെട്ട വാന്‍ ശശീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ്.
നാട്ടുകാരാണ് വാഹനത്തില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. വാഹനം നിറയെ രക്തമുണ്ടായിരുന്നു. ശശീന്ദ്രന്റെ ചെരുപ്പുകള്‍ വാഹനത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് നായയകള്‍ സംഭവസ്ഥലത്തുനിന്നും മണം പിടിച്ച് ഹേമജയുടെ വീട്ടിലാണ് എത്തി പിന്നീട് ചൊവ്വ റയില്‍വേസ്റ്റേഷനുസമീപത്തെ കടവരാന്തയില്‍ കയറി വാഹനത്തിന് സമീപം എത്തി.
കണ്ണൂര്‍ നഗരസഭയില്‍ റവന്യൂ ഇന്‍സ്‌പെക്ടറായിരുന്ന അമ്പാടി ചന്ദ്രശേഖരന്റെയും ഇന്ദിരയുടെയും മകളാണ് ഹേമജ. അമ്മ, അച്ഛന്‍, സഹോദങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് ഹേജമയും ശശീന്ദ്രനും താമസിച്ചിരുന്നത്. ആറു വര്‍ഷം മുമ്പാണ് ഹേമജയും ശശീന്ദ്രനും വിവാഹിതരായത്. ഇവര്‍ക്ക് മക്കളില്ല.
ശനിയാഴ്‌ച പുലര്‍ച്ചെയെല്ലാം ഹേജമയും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നുവെന്ന് ചന്ദ്രശേഖരന്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications