പീഡനം: മെല്‍ബണില്‍ 2ഇന്ത്യക്കാര്‍ അറസ്റ്റില്‍
മെല്‍ബണ്‍: ആസ്‌ത്രലിയയില്‍ 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
മെല്‍ബണില്‍ നിന്നും സിഡ്നിയിലേയ്ക്ക് തീവണ്ടിയില്‍ വെച്ചാണ് പുലര്‍ച്ചെ 3 മണിയോടെ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. വണ്ടി ന്യൂസൗത്ത് വെയില്‍സില്‍ എത്തിയപ്പോഴായിരുന്നു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.
റെയില്‍വേ ജീവനക്കാരെത്തിയാണ് ഇവരില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു
സുഖ്ജീന്ദര്‍സിങ്, അമര്‍ജിത്ത്‌സിങ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. .
കേസ് ഈ മാസം 16 ന് കോടതി പരിഗണിക്കും. ന്യൂ സൗത്ത് വെയില്‍സിലെ ഗോസ്‌ഫോര്‍ഡ് സ്വദേശിയായ പെണ്‍കുട്ടി ഗെല്‍ബോണ്‍ ആസ്പത്രിയില്‍ ചികിത്സയിലാണിപ്പോള്‍.












Click it and Unblock the Notifications