കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ഹൈക്കമാന്റ്‌ തീരുമാനിക്കും ജഗന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

YS Jagan Mohan Reddy
ഹൈദരാബാദ്‌: ആന്ധ്രപ്രദേശില്‍ ആര്‌ മുഖ്യമന്ത്രിയാകണമെന്നകാര്യം കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും ഹൈക്കമാന്റും തീരുമാനിക്കുമെന്ന്‌ അന്തരിച്ച മുഖ്യമന്ത്രി വൈഎസ്‌ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി.

സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വികാരം മാനിച്ചുകൊണ്ടായിരിക്കും ഹൈക്കമാന്റ്‌ തീരുമാനമെന്നാണ്‌ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച്‌ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചാരണങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌ ജഗന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി നാലുപേജുള്ള സന്ദേശമാണ്‌ ജഗന്‍മോഹന്‍ തയ്യാറാക്കിയത്‌.

ആന്ധ്രയിലെ അടുത്തമുഖ്യമന്ത്രിയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുകയാണ്‌. ഇതിനിടെ ഞായറാഴ്‌ച ഹൈരാബാദിലെ കോണ്‍ഗ്രസ്‌ ആസ്ഥാനമായ ഗാന്ധിഭവനില്‍ നടന്ന സര്‍വ്വമത പ്രാര്‍ത്ഥനായോഗം ജഗന്‍മോഹന്‌ പിന്തുണ പ്രഖ്യാപിക്കുന്ന യോഗമായി മാറി.

ഇടക്കാല മുഖ്യമന്ത്രി റോസയ്യ കേന്ദ്രമന്ത്രി എസ്‌ ജയ്‌പാല്‍ റെഡ്ഡി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജഗന്‍മോഹന്റെ ചിത്രവുമായാണ്‌ പ്രവര്‍ത്തരില്‍പലരും യോഗത്തിനെത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X