അഞ്ചുരൂപ നല്‍കി ബാലികമാരെ പീഡിപ്പിച്ചു
നാഗ്‌പൂര്‍: ബാലികമാരെ ഇരുപതുകാരന്‍ മാനഭംഗപ്പെടുത്തി. നാഗ്‌പൂരിലെ ജംത ഗ്രാമത്തില്‍ ഞായറാഴ്‌ചയാണ് സംഭവം നടന്നത്.
കുട്ടികള്‍ക്ക് അഞ്ചുരൂപ നല്‍കി പ്രലോഭിപ്പിച്ചാണ് അയല്‍ക്കാരന്‍ കൂടിയായ യുവാവ് കുറ്റകൃത്യം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.
ഇയാള്‍ കുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണെന്ന് പൊലീസ് പറഞ്ഞു. ഏഴും എട്ടും വയസ്സുള്ള കുട്ടികളാണ് ലൈംഗികപീഡനത്തിന് ഇരകളായത്.
ഇവരുടെ അമ്മ നല്‍കിയതാണെന്ന് പറഞ്ഞാണത്രേ യുവാവ് കുട്ടികള്‍ക്ക് അഞ്ചുരൂപയുടെ നോട്ടുകള്‍ നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചത്.
വീട്ടിലെത്തിയ കുട്ടികള്‍ വിവരം പറഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെയാണ് യുവാവിനെ അറസ്റ്റുചെയ്‌തത്.












Click it and Unblock the Notifications