പോള്‍ വധം: സിബിഐ അന്വേഷിക്കാന്‍ ഹര്‍ജി

ഹര്‍ജി കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. സതീഷ് കേസില്‍ കുറ്റക്കാരനല്ലെന്നും കുറ്റം അയാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് അമ്മ വിലാസിനി പറയുന്നത്. ഇക്കാര്യം തെളിയാന്‍ വേണ്ടിയാണ് കേസില്‍ ഇവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കാരി സതീഷിന്റെ സംഘവുമായുള്ള യാദൃശ്ചിക ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് പോള്‍ ജോര്‍ജ്ജ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കൊലയ്‌ക്കുപയോഗിച്ച കത്തി സതീഷിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് സതീഷിനെ പൊലീസ് അറസ്റ്റുചെയ്‌തത്. ഇതിന് പിന്നാലെ താനാണ് കുറ്റം ചെയ്‌തതെന്ന് കാരി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു.
എന്നാല്‍ പൊലീസ് കണ്ടെടുത്ത കത്തി അവര്‍ തന്നെ കൊണ്ടുവയ്‌ക്കുകയും പിന്നീട് വന്ന് കണ്ടെടുത്തുവെന്ന് പറയുകയാണ് ഉണ്ടായതെന്നും അമ്മ ആരോപിച്ചിരുന്നു. മാത്രമല്ല കുറ്റം ഏറ്റെടുക്കാന്‍ സതീഷിന് വന്‍തുക വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications