ഗുണ്ടാനിയമം പൊളിച്ചെഴുതണം: ഉമ്മന്‍ചാണ്ടി

യുഡിഎഫ് കൊണ്ടുവന്ന ഗുണ്ടാനിയമം നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തിന് ഇപ്പോഴുള്ള അവസ്ഥ ഉണ്ടാകുമായിരുന്നില്ല. സംസ്ഥാനത്ത് രാഷ്‌്‌ട്രീയ യജനമാനന്‍മാരുടെ ദാസന്‍മാരാവുകയാണ് പൊലീസ്.
കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശിനും രാജേഷിനുമെതിരെ നേരത്തേതന്നെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നിട്ടും അവരെ പിടികൂടിയില്ല. അവരുടെ രാഷ്ട്രീയ ബന്ധമാണ് ഇതന് കാരണം. ഗുണ്ടകള്‍ക്കെതിരെ സര്‍ക്കാര്‍ ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും- ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഗുണ്ടകളും അക്രമികളും സൈ്വര്യവിഹാരം നടത്തുകയാണന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
കേരളത്തിലെ ആഭ്യന്തരമന്ത്രി ജനങ്ങളെയല്ല ഗുണ്ടകളെയാണ് സംരക്ഷിക്കുന്നത്-ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, ജി കാര്‍ത്തികേയന്‍, തലേക്കുന്നില്‍ ബഷീര്‍, തെന്നല ബാലകൃഷ്‌ണപ്പിള്ള തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.












Click it and Unblock the Notifications