അതിര്‍ത്തി ലംഘനം നടത്തിയിട്ടില്ലെന്ന് ചൈന

ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഇത്തരത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ലെന്നും ചൈന വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലഡാക്കില്‍ ഇന്ത്യന്‍ രാജ്യാന്തര അതിര്‍ത്തി പ്രദേശത്ത് ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നുകയറി പാറക്കെട്ടുകളില്‍ ചൈനീസ് ഭടന്മാര്‍ ചുവന്ന ചായമടിച്ച് ചൈനയെന്ന് എഴുതിവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.
ഇന്ത്യന്‍ സൈനിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര അതിര്‍ത്തിയായി ഇന്ത്യയും ചൈനയും അംഗീകരിച്ചിരിക്കുന്ന പ്രദേശമാണിത്.
യഥാര്‍ത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ ഇത് രണ്ടാംതവണയാണ് ചൈന അതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണം ഉയരുന്നത്.
ആദ്യവട്ടം ചൈനീസ് ഹെലികോപ്‌റ്ററുകള്‍ ലേയില്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതും ചൈന നിഷേധിച്ചിരുന്നു.












Click it and Unblock the Notifications