ദില്ലിയില്‍ 5ഇടത്ത് ബോംബ് ഭീഷണി
ദില്ലി: തലസ്ഥാന നഗരത്തില്‍ അഞ്ച് സുപ്രധാനകേന്ദ്രങ്ങളില്‍ ബോംബ് വച്ചതായി ഭീഷണി.
സഫ്‌ദര്‍ജങ് ആശുപത്രി, റയില്‍വേസ്റ്റേഷന്‍, നഗരസഭാമന്ദിരം, കോണാട്ട് പ്ലേസിലെ പാലികകേന്ദ്രം, വികാസ് മിനാര്‍ എന്നിവിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് അജ്ഞാത സന്ദേശം ലഭിച്ചിരിക്കുന്നത്.
ഈ സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
ജനങ്ങളില്‍ പരിഭ്രാന്തി പരത്താനായി ആരോ വ്യാജ സന്ദേശം നല്‍കിയതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പരിശോധനകള്‍ക്ക് ഒരു കുറവും വരുത്തുന്നില്ലെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ദാസ് പറഞ്ഞു.












Click it and Unblock the Notifications